വൈറൽ വീഡിയോയിൽ നിന്ന് | Photo: facebook/ Kunjuvava
ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറോടുള്ള ഒരു കുരുന്നിന്റെ കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി തുടരുകയായിരുന്നു ടീച്ചര്‍. ഇതോടെ ടീച്ചറുടെ അരികില്‍ വന്ന് സ്നേഹത്തോടെ ശകാരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കന്.
താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് അധ്യാപിക പറയുമ്പോള്‍ 'കഴിച്ചിട്ട് എഴുതിയാ മതി' എന്നായിരുന്നു കുട്ടിയുടെ മറുപടി. കഴിച്ചില്ലെങ്കില്‍ അച്ഛനും അമ്മയും വഴക്കു പറയുമെന്നും വടി എടുത്ത് നല്ല അടി തരുമെന്നുമെല്ലാം കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ടീച്ചര്‍ എന്തൊക്കെ പറഞ്ഞിട്ടും അതു സമ്മതിക്കാതെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് അവന്.
ക്ലാസ്മുറിയില്‍ നടന്ന ഈ രസകരമായ സംഭവത്തിന്റെ വീഡിയോ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അധ്യാപികയോടുള്ള ഈ സ്നേഹവും കരുതലും കാണുമ്പോള്‍ കണ്ണു നിറയുന്നുവെന്നും ആ അധ്യാപിക കുട്ടികളോട് എത്രമാത്രം സ്നേഹം കാണിക്കുന്നുണ്ടാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: viral video of teacher and student
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..