മുഹമ്മദ് റിസ്‌വാൻ/ വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: AFP/ twitter/ FaridKhan
യാത്രക്കിടെ വാഹനം നിര്‍ത്തി റോഡരികില്‍ നമസ്‌കരിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍. യുഎസിലെ ബോസ്റ്റണില്‍ നിന്നുള്ള ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാധ്യമപ്രവര്‍ത്തകരനായ ഫരീദ് ഖാനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് റിസ്‌വാന്‍ അമേരിക്കയിലെത്തിയത്. ജൂണ്‍ മൂന്നിനായിരുന്നു പരിപാടി. പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, ഫുട്‌ബോള്‍ താരങ്ങളായ കക്ക, ജെറാര്‍ഡ് പിക്വെ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
27 ലക്ഷം പേരാണ് ഫരീദ് ഖാന്‍ പങ്കുവെച്ച വീഡിയോ കണ്ടത്. 15000-ത്തില്‍ അധികം പേര്‍ ലൈക്കും ചെയ്തു.
നേരത്തെ ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തില്‍ പാക് താരം അനുശോചനം അറിയിച്ചിരുന്നു. ജീവനുകള്‍ നഷ്ടപ്പെടുന്നത് വേദനാജനകമാണെന്നും ദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനയുണ്ടെന്നും റിസ്‌വാന്‍ ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: viral video of pakistan cricketer mohammad rizwan offering namaz on boston streets
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..