ഡൽഹി മെട്രോയിൽ യുവിവാനെ തല്ലുന്ന പെൺകുട്ടി | Photo: twitter
കാമുകിയും കാമുകനും തമ്മില്‍ വഴക്കു കൂടുന്നത് സാധാരണമാണ്. ചിലപ്പോള്‍ ഈ പിണക്കം ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലപ്പോള്‍ ഇത് പരസ്പരമുള്ള അടിയില്‍ വരെ കലാശിക്കും. ഇതോടെ ബ്രേക്ക്അപ്പുമാകും.
ഇതുപോലെ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോയില്‍ പരസ്പരം വഴക്കുണ്ടാക്കുന്ന കാമുകിയും കാമുകനുമാണ് ഈ വീഡിയോയിലുള്ളത്. ചുറ്റുമുള്ളവരെ ഒന്നും ശ്രദ്ധിക്കാതെ കാമുകനെ കാമുകി അടിക്കുന്നതു വീഡിയോയില്‍ കാണാം.
ഒരു പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയുടെ ഷര്‍ട്ടിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത്. 1000 രൂപ വിലയുള്ള ഷര്‍ട്ടിന് 150 രൂപ മാത്രമേയുള്ളു എന്നു യുവാവ് പറഞ്ഞതാണ് യുവതിയെ ചൊടിപ്പിച്ചത്.
പെണ്‍കുട്ടി യുവാവിന്റെ മുഖത്തും ശരീരത്തിലും അടിക്കുന്നതും തെറി പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കാമുകന് ഒരു തവണ പെണ്‍കുട്ടിയുടെ മുഖത്തേക്ക് അടിക്കുന്നുണ്ട്. ഒരു സ്ത്രീയും നിന്നെപ്പോലൊരു പുരുഷനെ ആഗ്രഹിക്കില്ലെന്ന് വീഡിയോയുടെ അവസാനം പെണ്‍കുട്ടി പറയുന്നതും കേള്‍ക്കാം. മെട്രേയില്‍ നിന്ന് ഇറങ്ങിയശേഷം ബാക്കി കാര്യങ്ങള്‍ നോക്കാം എന്ന് ആണ്‍കുട്ടി മറുപടിയും നല്‍കുന്നുണ്ട്.
49 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാര്‍ത്തിക് എന്നു പേരുള്ള ഒരു ട്വിറ്റര്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹി മെട്രോയിലെ വിനോദം എന്ന തലക്കെട്ടോടെയാണ് കാര്‍ത്തിക് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ മൂന്നരലക്ഷം പേര് കാണുകയും 6600 പേര് ലൈക്ക് ചെയ്യുകയും ചെയ്തു. 'ഇതാണ് വന്യമായ പ്രണയം' എന്നായിരുന്നു ഒരാളുടെ കമന്റ്. ഹൃദയം തകര്‍ന്ന പെണ്‍കുട്ടിയെന്നും ഇതു എല്ലാവരിലും ചിരി പടര്‍ത്തുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..