അർഷിയ ഗോസ്വാമി | Photo: instagram.com/fit_arshia/
വെയ്റ്റ്ലിഫ്റ്റിങ് മേഖലയിലെ പ്രകടനമികവു കൊണ്ട് വാർത്തകളിൽ നിറയുകയാണ് അർഷിയ ഗോസ്വാമി എന്ന എട്ടുവയസ്സുകാരി. ഹരിയാണയിലെ പഞ്ച്കുല സ്വദേശിയായ അർഷിയയുടെ വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. അനായാസേന അറുപതു കിലോഗ്രാം വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന അർഷിയയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇപ്പോഴും ഏറ്റവും ഇളയ ശക്തയായ പെൺകുട്ടി എന്ന ക്യാപ്ഷനോടെയാണ് അർഷിയ തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറുപതു കിലോ ലിഫ്റ്റ് ചെയ്യുന്ന അർഷിയയാണ് വീഡിയോയിലുള്ളത്. സെക്കൻഡുകൾക്കുള്ളിൽ അത് താഴെ വെക്കുന്നുമുണ്ട്. ശേഷം ആത്മവിശ്വാസത്തോടെ ക്യാമറയെ അഭിമുഖീകരിച്ച് നടക്കുകയാണ് അർഷിയ.
അർഷിയയെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ചത്. അർഷിയയുടെ ആത്മവിശ്വാസം വാക്കുകൾക്ക് അതീതമാണെന്നും ധീരയായ പെൺകുട്ടി എന്നും ഒരുനാൾ ഇവൾ ഇന്ത്യയുടെ അഭിമാനമാകും എന്നുമൊക്കെ പോകുന്നു കമന്റുകൾ.
ഇതാദ്യമായല്ല അർഷിയ ഇത്തരം പ്രകടനത്തിലൂടെ വാർത്തയിൽ നിറയുന്നത്. നേരത്തേ ആറാം വയസ്സിൽ 45കിലോ ലിഫ്റ്റ് ചെയ്‌ത് അർഷിയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ചെറിയ പ്രായത്തിൽ തന്നെയുള്ള അസാധാരണ പ്രകടനം കണക്കിലെടുത്ത് അർഷിയയ്ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരവും തേടിയെത്തിയിരുന്നു.
ഒളിമ്പിക് മെഡൽ ജേതാവായ മിരാബായ് ചാനുവാണ് തന്റെ പ്രചോദനം എന്നാണ് അർഷിയ പറയാറുള്ളത്. വെയ്റ്റ്ലിഫ്റ്റിങ് താനേറെ ആസ്വദിക്കുന്നുണ്ടെന്നും അർഷിയ പറയുന്നു. ഇന്ന് രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെയ്റ്റ്ലിഫ്റ്റർ താനാണെന്നും നാളെ വലുതാകുമ്പോൾ ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കണം എന്നതാണ് സ്വപ്നമെന്നും അർഷിയ പറയുന്നു.
Content Highlights: Viral Video Of 8-Year-Old Deadlifting 60 kg Like A Pro
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..