.
അതിഭീകരമായ ശൈത്യമാണ് ലോകത്തിന്റെ പലഭാഗത്തും അനുഭവപ്പെടുന്നത്. കാലവസ്ഥാവ്യതിയാനം ഉള്‍പ്പെടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. തണ്ണീര്‍ത്തടങ്ങളെല്ലാം ചില്ലുപോലുള്ള ഐസായി മാറുന്ന കാഴ്ചയാണ് ഈ പ്രദേശങ്ങളിലുള്ളത്.
അസ്ഥിപൊട്ടുന്ന തണുപ്പില്‍ ചൂട് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അത്തരത്തില്‍ ഒരാള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
എന്നാല്‍ ഇയാള്‍ കഴിയ്ക്കാന്‍ പോകുന്നത് ചൂട് ഭക്ഷണത്തിന് പകരം തണുത്ത ഭക്ഷണമാണെന്ന് മാത്രം. അതിശൈത്യപ്രദേശത്ത് നിന്നാണ് ജെയ്ക്ക് ഫിഷര്‍ എന്നൊരാള്‍ നൂഡില്‍സ് കഴിക്കാന്‍ ശ്രമിക്കുന്നത്.
ഒരു പാത്രത്തില്‍ തണുത്തുറഞ്ഞ നൂഡില്‍സുമായി നില്ക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇയാളുടെ കണ്പീലികളും താടിയുമെല്ലാം മഞ്ഞിലുറഞ്ഞ് ഐസായിരിക്കുന്നത് കാണാം. കയ്യിലെ പാത്രത്തിലെ നൂഡില്‍സ് അയാള്‍ കഴിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്പൂണും നൂഡില്‍സും വടിപോലെ തണുത്തുറഞ്ഞ് നില്‍ക്കുന്നതാണ് കാഴ്ച.
മഞ്ഞുറഞ്ഞ് നില്ക്കുന്ന നൂഡില്‍സ് കണ്ടാല്‍ ശരിക്കും അമ്പരന്നുപോകും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം 41 മില്യണിലധികം പേര് വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.
ഇത് ശരിക്കും ഐസ് തന്നെയാണോ അതോ മേക്കപ്പാണോയെന്നും സംശയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കണ്‍പീലിയും മുടിയും ഐസായിത്തീര്ന്നിരിക്കുന്നതാണ് ആളുകളെ ഇത്രയധികം അമ്പരിപ്പിച്ചിരിക്കുന്നത്.
Content Highlights: Man Tries To Eat Noodles In Extreme Cold,winter,frozen,Noodles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..