മായോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ mayo japan
ബോളിവുഡ് സിനിമാ സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാം വിദേശരാജ്യങ്ങളിലും വന്‍ഹിറ്റാണ്. പലരും സംഭാഷണങ്ങള്‍ അനുകരിക്കുകയും പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്യാറുണ്ട്. ഈ സിനിമകളെ വിമര്‍ശിച്ച് ആക്ഷേപഹാസ്യത്തില്‍ വീഡിയോ ചെയ്യുന്നവരും കുറവല്ല. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ ഇന്ത്യയേയും ഇന്ത്യന്‍ സിനിമയേയും ഏറെ സ്‌നേഹിക്കുന്ന ഒരു വ്യക്തി അങ്ങ് ജപ്പാനിലുണ്ട്. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ മായോയാണ് ആ യുവതി. ഹിന്ദി, തെലുങ്ക് പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന മായോ ഐശ്വര്യ റായിയുടേയും ദീപിക പദുക്കോണിന്റേയുമെല്ലാം ഡയലോഗുകള്‍ അനുകരിക്കുന്ന വീഡിയോയുമുണ്ട്.
ഇതില്‍ ഐശ്വര്യ അഭിനയിച്ച 'ഹം ദില്‍ ദേ ചുകേ സനം' എന്ന ചിത്രത്തിലെ ഡയലോഗ് അവതരിപ്പിച്ച് മൂന്ന് വ്യത്യസ്ത സാരിയുടുത്തു വരുന്ന വീഡിയോയാണ് ഏറ്റവും മനോഹരം. 'ഞാനൊന്നു ഒരുങ്ങി വന്നാല്‍ നിങ്ങള്‍ അമ്പരന്നു പോകും' എന്ന ഡയലോഗ് പറഞ്ഞശേഷം സാരിയിലുള്ള ചിത്രങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തെ അഭിനന്ദിക്കുന്ന രീതിയിലാണ് വീഡിയോ. 'സ്ത്രീയെ സാരി കൂടുതല്‍ സുന്ദരിയാക്കുന്നു എന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?' എന്ന ചോദ്യത്തോടെയാണ് മായോ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മൂന്ന് ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. മായോയുടെ ഹിന്ദി പ്രാവീണ്യത്തെ അഭിനന്ദിച്ച ആരാധകര്‍ നിങ്ങള്‍ സാരിയില്‍ സുന്ദരിയാണ് എന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇതു ജപ്പാന്‍കാരുടെ ഐശ്വര്യ റായ് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
നേരത്തെ 'ഓം ശാന്തി ഓമി'ലെ ദീപിക പദുകോണിന്റെ സംഭാഷണവും മായോ അനുകരിച്ചിരുന്നു. കഴിഞ്ഞ മേയില്‍ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും മായോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് പരീക്ഷിച്ച ഭക്ഷണങ്ങള്‍ മിസ് ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..