നസ്‌ലയും നസ്‌വയും | Photo: instagram/ nashanazi
'ചെലോര്ത് റെഡിയാകും റഡ്യാകും, ചെലോര്ത് റെഡിയാകൂല, എന്റേത് റെഡ്യായില്യ, ന്തായാലും മ്മക്ക് കൊയ്പ്പല്യ..' കടലാസ് പൂവുണ്ടാക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വൈറല്‍ വീഡിയോയില്‍ നിന്നുള്ള ഈ ഡയലോഗ് ആരും മറന്നിട്ടുണ്ടാകില്ല. മാതാപിതാക്കള്‍ കാണാതെ അവരുടെ ഫോണെടുത്ത് കുട്ടികള്‍ കാണിക്കുന്ന ഇത്തരം കുസൃതികള്‍ വളരെ രസകരമായിട്ടാണ് അവസാനിക്കാറുള്ളത്. അത്തരം വീഡിയോകള്‍ മുതിര്‍ന്നവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുമുണ്ട്.
ഫായിസിനെപ്പോലെ രണ്ടു പെണ്‍കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ഓടിക്കൊണ്ടിരിക്കുന്നത്. നസ്‌ല, നസ്‌വ എന്നിങ്ങനെ പേരുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് കൊണ്ട് ബേല്‍പൂരിയുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
ബിങ്കോ ഉപയോഗിച്ചാണ് ഇവര്‍ ബേല്‍പൂകി ഉണ്ടാക്കുന്നത്. എന്നാല്‍ വീഡിയോയില്‍ പറയുന്നത് ലെയ്‌സ് എന്നാണ്. വലിയ ഉള്ളിയും മല്ലിച്ചെപ്പുമെല്ലാം ചേര്‍ത്താണ് ഈ കുക്കിങ്. ഇതിനിടയില്‍ കണ്ണ് നീറുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.
എല്ലാം ഉണ്ടാക്കി കഴിഞ്ഞ ശേഷം ഈ ബേല്‍പുരി രുചിച്ചു നോക്കുമ്പോഴാണ് ഏറ്റവും രസകരമായ സംഭവമുണ്ടാകുന്നത്. നമുക്ക് ഇത് വലിച്ചെറിയാമെന്നും തിന്നിട്ട് രസമില്ലെങ്കില്‍ ഉമ്മച്ചി ചീത്ത പറയുമെന്നുമെല്ലാം ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തിന്നു കഴിഞ്ഞിട്ട് രുചിയില്ലെന്ന് മനസിലാക്കിയതോടെ ഇവരുടെ മുഖത്തുള്ള ചമ്മിയ ഭാവവും രസകരമാണ്. എന്നാല്‍ ഇതെല്ലാം കഴിഞ്ഞിട്ട് 'അടിപൊളിയായിട്ടുണ്ട്, വാടീ വന്ന് തിന്നിട്ട് പോ' എന്നു പറഞ്ഞാണ് ഇവര്‍ വീഡിയോ അവസാനിക്കുന്നത്.
'നഷനസി' എന്ന ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് 'എന്റെ കോട്ടയം' എന്ന ഇന്‍സ്റ്റഗ്രാം പേജ് ഈ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. നിരവധി പേരാണ് ഈ കൊച്ചുമിടുക്കികളെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.
Content Highlights: viral video children cooking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..