കാറില്‍ ലിപ്സ്റ്റിക്ക്‌കൊണ്ട് കുത്തിവരച്ച് കുട്ടിക്കുറുമ്പന്‍;സ്‌ക്രൂഡ്രൈവറില്ലേ എന്ന് സോഷ്യല്‍മീഡിയ


വെളള നിറമുള്ള കാറില്‍ ചുവന്ന ലിപ്‌സ്റ്റിക് കൊണ്ടു കുത്തിവരയ്ക്കുന്നത് വീഡിയോയില്‍ കാണം.

വൈറലായ വീഡിയോയിൽ നിന്നുള്ള രംഗം|https://twitter.com/MorissaSchwartz

കുഞ്ഞുങ്ങളുടെ കൈയില്‍ പേനയോ പെന്‍സിലോ മാര്‍ക്കറോ കിട്ടിയാല്‍ പിന്നീടുള്ള കാര്യം പറയേണ്ട. ചുമരിലും തറയിലും വാതിലിലും സോഫയിലും വരെ അവര്‍ കുത്തിവരയ്ക്കും. ചില രക്ഷിതാക്കള്‍ക്ക് ഇത്തരം കുത്തിവരകള്‍ ഒട്ടും രസിക്കില്ല. 'കുരുത്തംകെട്ടവന്‍' എന്ന് പറഞ്ഞ് അവര്‍ ചിലപ്പോള്‍ ചെവിയില്‍ പിടിക്കും. എന്നാല്‍ ഇത് കുട്ടികളുടെ സര്‍ഗാത്മകതയാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത്തരത്തില്‍ തന്റെ കുട്ടികള്‍ കുത്തിവരച്ച ബെഡ്‌റൂമിന്റെ ചുമരിലെ ചിത്രം നടന്‍ അജു വര്‍ഗീസ് കുറച്ചു കാലം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അതുപോലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഈ പറഞ്ഞതിനെല്ലാം അപ്പുറം കുസൃതി ഒപ്പിച്ച ഒരു കുട്ടിക്കുറുമ്പന്റെ വീഡിയോയാണത്. ലിപ്സ്റ്റിക്ക് കൊണ്ട് ഒരു കാറ് മുഴുവന്‍ അവന്‍ കുത്തിവരയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.മോറിസ ഷ്വാര്‍ട്സ് എന്ന സ്ത്രീ ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ ഏഴു സെക്കന്റാണുള്ളത്. ഇവന്‍ ഒരു ദിവസം 'ബോഡി ഷോപ്പി'ന്റെ ഉടമസ്ഥനാകും എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.

അനിമല്‍ വണ്‍സീ (മൃഗങ്ങളുടെ രൂപമുള്ള കുട്ടികളുടെ ഒറ്റയുടുപ്പ്) ധരിച്ച കുഞ്ഞ് വെളള നിറമുള്ള കാറില്‍ ചുവന്ന ലിപ്സ്റ്റിക് കൊണ്ടു കുത്തിവരയ്ക്കുന്നത് വീഡിയോയില്‍ കാണം. കാറിന്റെ രണ്ടു ഡോറിലും കുത്തിവരച്ചതിന് ശേഷം സന്തോഷത്തോടെ ടോയ് സൈക്കിളില്‍ കയറിയിരുന്ന് ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്. കാറിനു സമീപം റോഡില്‍ വിവിധ ലിപ്സ്റ്റിക്കുകള്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം.

ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ട ഈ വീഡിയോ നിമിഷനേരത്തിനുള്ളിലാണ് വൈറലായത്. ഇതിന് താഴെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ഓമനത്തമുള്ള കുഞ്ഞ്, ഈ കുസൃതിക്ക് അവന് ചീത്ത കേള്‍ക്കും, സ്‌ക്രൂഡ്രൈവര്‍ കിട്ടിയില്ലേ എന്നിങ്ങനെയാണ്‌ കമന്റുകള്‍.

Content Highlights: naughty kid,twitter,viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented