ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന അനിയൻ | Photo: Instagram/ arun_aim_photography
വിവാഹത്തിന് ശേഷം വധു വരന്റെ വീട്ടിലേക്ക് യാത്രയാകുമ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണുണ്ടാകാറുള്ളത്. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും വിട്ടുപിരിയാനാകാതെ വധു കരയുന്നത് നമ്മള്‍ നിരവധി കല്ല്യാണ വീഡിയോകളില്‍ കണ്ടിട്ടുമുണ്ട്.
ഇത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്ല്യാണപ്പെണ്ണ് വരന്റെ വീട്ടിലേക്ക് യാത്രയാകുമ്പോള്‍ കരയുന്ന കുഞ്ഞനുജന്റെ വീഡിയോയാണിത്. അരുണ്‍ എയിം ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇല്ല, ചേച്ചി പോകണ്ട, ഞാന്‍ വിടില്ല' എന്നു പറഞ്ഞ് ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍. വധുവും ബന്ധുക്കളുമൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവന് കരച്ചിലടക്കാനാകുന്നില്ല. ചേച്ചിയെ വട്ടംപിടിച്ച് അവന്‍ കരച്ചില്‍ തുടരുകയാണ്. നിരവധി പേരാണ് ഈ കുഞ്ഞനുജന്റെ സ്‌നേഹത്തെ അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്.
Content Highlights: viral video boy crying while sister leave after wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..