'ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ ജയിലില്‍ അടയ്ക്കണം';പരാതിയുമായി 3 വയസ്സുകാരന്‍ പോലീസ് സ്‌റ്റേഷനില്‍


പോലീസിനോട് പരാതി പറയുന്ന മൂന്നു വയസ്സുകാരനായ സദ്ദാം | Photo: twitter/ KashifKakvi

ഭോപ്പാല്‍: മിഠായി കഴിക്കാന്‍ അനുവദിക്കാത്തതിനാല്‍ അമ്മക്കെതിരെ പരാതിയുമായി മൂന്ന് വയസ്സുകാരന്‍ പോലീസ് സ്റ്റേഷനില്‍. അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സദ്ദാം എന്ന കുട്ടിയാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

സബ് ഇന്‍സ്പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി കാര്യങ്ങള്‍ വിവരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരാതി കേട്ട് ചിരിയടക്കാന്‍ പ്രയാസപ്പെട്ട് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തലായിയിലെ പോലീസ് സ്‌റ്റേഷനിലാണ് ഈ രസകരമായ സംഭവമുണ്ടായത്.



അമ്മയോട് പിണങ്ങിയ സദ്ദാം, കേസുകൊടുക്കാന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അടിച്ചെന്നുമാണ് അവന്‍ പരാതിയായി പറയുന്നത്. മിഠായി ചോദിച്ചപ്പോള്‍ കുട്ടിയുടെ കവിളില്‍ തൊട്ട് ലാളിക്കുകയാണ് അമ്മ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.

വീഡിയോ വൈറലായതോടെ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കുട്ടിയോട് വിഡിയോ കോളിലൂടെ സംസാരിച്ചു. ദീപാവലിയുടെ ഭാഗമായി മിഠായി അയച്ചുതരാമെന്ന് മന്ത്രി കുട്ടിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Content Highlights: viral video 3 year old child reached the police station said put her mother in jail in jail

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented