വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം/സന്ദേശം സിനിമയിലെ രംഗം
'സന്ദേശം' എന്ന സിനിമയിലെ ഡയലോഗുകള്‍ മലയാളികളുടെ മനസില്‍ എന്നും ചേര്‍ന്നു നില്ക്കുന്ന ഒന്നാണ്. അതിലെ ഹിറ്റ് ഡയലോഗുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അത്തരമൊരു ഡയലോഗാണ് 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്' എന്നത്.
ശ്രീനിവാസന്റെ ആ ഡയലോഗ് ഇപ്പോള്‍ വീണ്ടും വൈറലാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്. അതും അങ്ങ് പോളണ്ടില്‍ പോയി പറഞ്ഞ്.
അവിടെ പോയപ്പോള്‍ അച്ഛന്റെ ഡയലോഗുള്ള ടീഷര്‍ട്ട് ധരിച്ച് 'മിണ്ടരുത്' എന്ന ആംഗ്യത്തില്‍ നില്ക്കുന്ന ചിത്രമാണ് വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രം എടുത്തത് ഭാര്യ ദിവ്യയാണ്. ടീഷര്‍ട്ട് നല്‍കിയത് ആര്‍ജെ മാത്തുക്കുട്ടിയാണെന്നും വിനീത് പോസ്റ്റില്‍ പറയുന്നുണ്ട്.
ഇതിന് താഴെ നിരവധി കമന്റുകളുണ്ട്. 'സ്മരണ വേണം...സ്മരണ' എന്ന് ആര്‍ജെ മാത്തുക്കുട്ടി തന്നെ കമന്റ് ചെയ്തിട്ടുണ്ട്. ഇനി നിക്കരാഗ്വായില്‍ എന്തു സംഭവിച്ചുവെന്ന് നോക്കൂ എന്നും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..