'സിനിമയിലെ പ്രണയരംഗങ്ങളെ തോല്‍പിക്കുന്ന ചിത്രങ്ങള്‍';കൈകോര്‍ത്തുപിടിച്ച് നയന്‍സും വിഘ്‌നേഷും


കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇരുവരും സ്‌പെയ്‌നിലേക്ക് പറന്നത്.

നയൻതാരയും വിഘ്‌നേഷ് ശിവനും സ്‌പെയ്‌നിൽ | Photo: instagram/ vignesh shivan

ബാഴ്‌സലോണയില്‍ അവധിയാഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താരയ്‌ക്കൊപ്പമുള്ള പ്രണയ ചിത്രങ്ങളാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സ്‌പെയ്‌നിലെ തെരുവുകളിലൂടെ കൈകോര്‍ത്തുപിടിച്ചു നടക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ മനോഹരമാണ്. വലന്‍സിയയില്‍ നിന്നും ബാഴ്‌സലോണയില്‍ നിന്നുമുള്ള ചിത്രങ്ങളും ഇതിലുണ്ട്. സിനിമയിലെ പ്രണയരംഗങ്ങളെ തോല്‍പിക്കുന്ന ചിത്രങ്ങളെന്നാണ് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇരുവരും സ്‌പെയ്‌നിലേക്ക് പറന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഞങ്ങളുടേതായ കുറച്ചു സമയം എന്ന കുറിപ്പോടെയാണ് വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവെച്ചിരുന്നു.

വിവാഹശേഷം ഇരുവരും നടത്തുന്ന രണ്ടാമത്തെ വിദേശ യാത്രയാണിത്. നേരത്തെ മധുവിധു ആഘോഷിക്കാനായി തായ്‌ലന്റില്‍ പോയിരുന്നു.

ജൂണ്‍ ഒമ്പതിനായിരുന്നു ഇരുവരുടേയും വിവാഹം. ഷാരൂഖ് ഖാന്‍, രജനീകാന്ത്, എ ആര്‍ റഹ്മാന്‍, സൂര്യ, വിജയ് സേതുപതി ഉള്‍പ്പെടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്ത് നടന്ന രാജകീയമായ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായി.

ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ ആണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയായണ്. വിജയ് സേതുപതിയാണ് ഈ ചിത്രത്തിലെ വില്ലന്‍.

Content Highlights: vignesh shivan shares nayantharas spain vacation photos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented