'നയന്‍സിനേക്കാള്‍ സുന്ദരി നീ തന്നെ';  മേക്കോവര്‍ നടത്തിയ നടിയോട് വിഘ്‌നേഷ് ശിവന്‍


നടി ഹരതിയാണ് നയന്‍സിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവര്‍ ചിത്രം പങ്കുവെച്ചത്

വിഘ്‌നേഷ് ശിവനും നയൻതാരയും/ നടി ഹരതി | Photo: twitter/ vignesh shivan

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

ഇതിനുപിന്നാലെ നയന്‍താര വിവാഹത്തിന് ധരിച്ച അതേ ചുവന്ന സാരിയും ആഭരണങ്ങളും അണിഞ്ഞ് മേക്കോവര്‍ നടത്താന്‍ പലരും ശ്രമിച്ചു. ഇതിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ അങ്ങനെ ഒരു മേക്കോവിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താരയേക്കാള്‍ സുന്ദരിയായിരിക്കുന്നു എന്നാണ് വിഘ്‌നേഷിന്റെ കമന്റ്.

നടി ഹരതിയാണ് നയന്‍സിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവര്‍ ചിത്രം പങ്കുവെച്ചത്. ഇതോടൊപ്പം പ്രതീക്ഷയും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം എന്ന തലക്കെട്ടോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവര്‍ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.

ഇതു റീട്വീറ്റ് ചെയ്താണ് വിഘ്‌നേഷ് പ്രതികരിച്ചത്. 'ഹരതി, നിങ്ങളാണ് കൂടുതല്‍ സുന്ദരി' എന്ന കുറിപ്പോടെയാണ് വിഘ്‌നേഷിന്റെ റീട്വീറ്റ്. ഇതിനൊപ്പം സിമൈലി, ലവ്, ഫ്‌ളവര്‍ ഇമോജികളുമുണ്ട്.

നടി പ്രിയ ആനന്ദും ഹരതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഞാന്‍ രണ്ടു സുന്ദരികളെ കാണുന്നു എന്നായിരുന്നു പ്രിയയുടെ പ്രതികരണം. ഇതിന് ഹരതി നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: vignesh shivan comments nayanthara look of actress harithi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented