'കുഞ്ഞുങ്ങള്‍ ഉമ്മവെയ്ക്കുന്നതിനാല്‍ നീയിപ്പോള്‍ മേക്കപ്പ് പോലും ഇടാറില്ല'; വിഘ്‌നേഷ് പറയുന്നു


നയന്‍താരയോടൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിഘ്‌നേഷ് പിറന്നാള്‍ ആശംസ അറിയിച്ചത്. 

നയൻതാരയും വിഘ്‌നേഷ് ശിവനും | Photo: instagram/ vignesh shivan

തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. നയന്‍താരയോടൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിഘ്‌നേഷ് ആശംസ അറിയിച്ചത്.

'നമ്മള്‍ ഒന്നിച്ചുള്ള നിന്റെ ഒമ്പതാമത്തെ പിറന്നാളാണിത്. നിന്നോടൊപ്പമുള്ള ഓരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ഇതായിരിക്കും കൂടുതല്‍ പ്രത്യേകതയുള്ളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യയും ഭര്‍ത്താവുമാണ്. രണ്ട് കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. നിന്നെ എനിക്ക് നന്നായി അറിയാം. നീ എത്ര കരുത്തുറ്റവളാണെന്നും അറിയാം. പക്ഷേ ഇന്ന് നിന്നെ അമ്മയായി കാണുമ്പോള്‍ അത് നിനക്ക് കൂടുതല്‍ പൂര്‍ണത നല്‍കുന്നതായി എനിക്ക് തോന്നുന്നു. കുഞ്ഞുങ്ങള്‍ നിന്റെ മുഖത്ത് ഉമ്മ വെയ്ക്കുന്നതിനാല്‍ നീ ഇപ്പോള്‍ മേക്കപ്പ് ഇടാറില്ല. നിന്റെ മുഖത്തുള്ള ഈ പുഞ്ചിരി എന്നും നിലനില്‍ക്കട്ടെ. എല്ലാ പിറന്നാളുകളും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ.' വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. ഒക്ടോബര്‍ ഒമ്പതിന് ഇരുവരും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും ആരാധകര്‍ക്ക് പരിചയപ്പെടുത്തി. 'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും അനുഗ്രഹം തേടുന്നു'. വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

Content Highlights: vignesh shivan birthday wish nayanthara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented