'ബഹുനില കെട്ടിടങ്ങള്‍ കാണുമ്പോള്‍ അമ്മയുടെ മുഖത്തെ അമ്പരപ്പ് കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു'


വിഘ്‌നേഷ് ശിവൻ അമ്മയോടൊപ്പം | Photo: instagram/ Vignesh Shivan

ജീവിതത്തില്‍ സ്വപ്‌നം കണ്ട നിമിഷങ്ങളെല്ലാം യാഥാര്‍ഥ്യമാകുന്നതിന്റെ അമ്പരപ്പിലാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. അമ്മ മീനാകുമാരിയെ ഒരിക്കലെങ്കിലും ഏതെങ്കിലും വിദേശരാജ്യത്തേക്ക് കൊണ്ടുപോകണമെന്നത് വിഘ്‌നേഷിന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. ദുബായില്‍ നടന്ന തന്റെ പിറന്നാള്‍ ആഘോഷത്തിലൂടെ ആ സ്വപനം സഫലമായതിന്റെ സന്തോഷത്തിലാണ് വിഘ്‌നേഷ്.

'അമ്മയെ ഏതെങ്കിലും വിദേശ രാജ്യത്ത് കൊണ്ടുപോകണമെന്നത് എന്റെ സ്വപ്‌നമായിരുന്നു. പുതിയ ആളുകളെ കാണുമ്പോഴും ബഹുനില കെട്ടിടങ്ങള്‍ കാണുമ്പോഴും അമ്മയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അമ്മയുടെ മുഖത്തുണ്ടാകുന്ന ആ സന്തോഷമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്. ഞാന്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിനും അപ്പോഴാണ് അര്‍ഥമുണ്ടാകുന്നത്.



ഈ വര്‍ഷം എന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല. എന്റെ കുടുംബം ദുബായ് സന്ദര്‍ശിച്ചതും അവരോടൊപ്പം സന്തോഷം പങ്കുവെച്ചതും എന്നും മനസിലുണ്ടാകും. എന്റെ ആഗ്രഹങ്ങളില്‍ പലതും സാധ്യമാക്കിത്തന്നതിന് ദൈവത്തോട് നന്ദി പറയുന്നു.' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വിഘ്‌നേഷ് ശിവന്‍ പറയുന്നു.

വിഘ്‌നേഷ് ശിവന്റെ ഭാര്യയും നടിയുമായ നയന്‍താരയാണ് ഭര്‍ത്താവിന് ദുബായില്‍ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത്. ബുര്‍ജ് ഖലീഫയ്ക്ക് താഴെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ആഘോഷത്തിനിടെ നയന്‍താരയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളും വിഘ്‌നേഷ് പോസ്റ്റ് ചെയ്തിരുന്നു. സ്വപ്‌നസമാനമായ ദിവസങ്ങള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

Content Highlights: vignesh shivan about his mother and birthday celebration at dubai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented