ദീപാവലിയല്ലേ..വീട് ഒന്നു വൃത്തിയാക്കാം: ഇങ്ങനെ വേണമോയെന്ന്‌ സോഷ്യല്‍ മീഡിയ


ബഹുനില കെട്ടിടത്തിന്റെ ജനലില്‍ അള്ളിപ്പിടിച്ചാണ് ഇവര്‍ വൃത്തിയാക്കുന്നത്‌

വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ @sagarcasm

ദീപാവലി അടുത്തെത്തിയതോടെ ഉത്തരേന്ത്യ മുഴുവന്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. പലരും വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബഹുനില കെട്ടിടത്തിന്റെ ജനലുകള്‍ അപകടകരമായ രീതിയില്‍ നിന്ന് വൃത്തിയാക്കുന്ന സ്ത്രീയാണ് ഈ വീഡിയോയിലുള്ളത്. ജനല്‍ ഗ്ലാസുകള്‍ തുണികൊണ്ട് തുടച്ച് പൊടി കളയുകയാണ് ഇവര്‍. ഏറ്റവും താഴത്തെ നിലയിലാണ് വീട് എന്ന രീതിയിലാണ് ഇവരുടെ വൃത്തിയാക്കല്‍.

17 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇതിന്് താഴെ അപകടം ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ഇവരുടെ അടുത്ത് കാലനെ കാണാം എന്നായിരുന്നു ഒരു കമന്റ്. ആളുകള്‍ക്ക് ഇത്രയും ധൈര്യം എവിടെ നിന്ന് കിട്ടുന്നുവെന്നാണ് മറ്റൊരാളുടെ ചോദ്യം. ബോളിവുഡ് ചിത്രം ഖിലാഡിയില്‍ അഭിനയിക്കാന്‍ ഇവരെ ആവശ്യമുണ്ട് എന്ന കമന്റും കാണാം.

ഒക്ടോബര്‍ 24-നാണ് ദീപാവലി. ഇതിന് മുന്നോടിയായി ബോളിവുഡ് താരങ്ങള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോതയുടെ ആഘോഷത്തില്‍ ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, കാജോള്‍ തുടങ്ങിയ താരസുന്ദരിമാര്‍ പങ്കെടുത്തിരുന്നു.

Content Highlights: Video of woman cleaning windows while standing on ledge goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented