നാല് സുഹൃത്തുക്കളുടെ സഹായത്തോടെ നോട്ടുമാല താങ്ങിനിര്‍ത്തി വരന്‍ വേദിയിലേക്ക്; അമ്പരന്ന് അതിഥികള്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ aliyaphotoworks

വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹ വേഷത്തിലുള്ള വധുവിന്റെ നൃത്തവും മരിച്ചുപോയ അച്ഛന്റെ ചിത്രം പിടിച്ച് വധു വേദിയിലേക്ക് കടന്നവരുന്നതുമെല്ലാം വൈറല്‍ വീഡിയോയായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായ ഒരു വീഡിയോയാണ് പാകിസ്താനില്‍ നിന്ന് വരുന്നത്.

ഒരു ചേറിയ പായയോളം വലിപ്പമുള്ള നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തുന്ന വരനാണ് ഈ വീഡിയോയിലുള്ളത്. നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വരന്‍ ഈ നോട്ടുമാല താങ്ങിനില്‍ക്കുന്നത്.

'നിങ്ങളുടെ വിവാഹദിത്തിലെ സ്വപ്‌നമാല' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ ആലിയയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ കമന്റ് ബോക്സ് ചര്‍ച്ചകളാല്‍ നിറഞ്ഞു.

അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നും ഇതെല്ലാം കാട്ടിക്കൂട്ടലുകളാണെന്നും ലളിതമായ വിവാഹമാണ് ഏറ്റവും മികച്ചതെന്നും ആളുകള്‍ കമന്റ് ചെയ്തു. ചിലര്‍ വരനെ പിന്തുണച്ചും പ്രതികരിച്ചിട്ടുണ്ട്.

ഇന്ത്യയിലും ഇത്തരത്തില്‍ ആഡംബപൂര്‍ണമായ വിവാഹങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നോട്ടുമാലകള്‍ ധരിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരുന്നു. നോട്ടുകളെ ബഹുമാനിക്കണമെന്നും അത് പരമാധികാരത്തിന്റെ പ്രതീകമാണെന്നും നേരത്തെ റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. വൃത്തിയുള്ള നോട്ടുകള്‍ പ്രചരിപ്പിക്കുന്നതിന് ജനങ്ങള്‍ ഉത്തരവാദികളാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

Content Highlights: Video Of Pakistan Groom With Currency Garland Shocks Internet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented