വീഡിയോയിൽ നിന്ന്
സഹോദരങ്ങൾ തമ്മിലുള്ള നിഷ്കളങ്കമായ സ്നേഹം പ്രകടമാകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത്. രണ്ടു സഹോദരങ്ങളെ കരുതലോടെ ചേർത്തുനിർത്തുന്ന കുഞ്ഞുസഹോദരിയാണ് വീഡിയോയിലുള്ളത്.
Yoda4ever എന്ന ട്വിറ്റർ പേജിലൂടെയാണ് 25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒരു കൺസ്ട്രക്ഷൻ സൈറ്റിനു സമാനമായ പരിസരത്താണ് മൂന്നു കുട്ടികളും നിൽക്കുന്നത്. ഇതിനിടെ സാധനങ്ങളുമായി ഒരു വാഹനം എതിരെ നിന്ന് വരുന്നു. ഇതുകണ്ടയുടൻ സഹോദരി കൈകൾ രണ്ടും ഇരുവശത്തേക്കു നീട്ടി സിഗ്നൽ കാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെടുകയാണ്. വണ്ടി നിന്നതോടെ സഹോദരങ്ങളെ തനിക്കൊപ്പം ചേർത്ത് അവിടെ നിന്ന് മാറ്റുന്നതും കാണാം.
കുട്ടികൾ മൂവരും കെട്ടിടത്തിന് ഉള്ളിലേക്ക് പോകുന്നതോടെ വണ്ടി വരുന്നതും വീഡിയോയിലുണ്ട്. കുഞ്ഞുപെൺകുട്ടി അവളുടെ ചേച്ചി എന്ന ഉത്തരവാദിത്തം ഗൗരവത്തോടെ ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനകം മൂന്നു ലക്ഷത്തോളം പേരാണ് വീിയോ കണ്ടു കഴിഞ്ഞത്. മുപ്പതിനായിരത്തിൽപരം പേർ കമന്റുകളും ചെയ്തു.
ഈ കുഞ്ഞുപ്രായത്തിൽ തന്നെ തന്റെ സഹോദരങ്ങൾക്ക് സുരക്ഷിതത്വം പകരുന്ന പെൺകുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നാണ് പലരുടെയും കമന്റുകൾ. പെൺകുട്ടിയെ പോലെ തന്നെ കുട്ടികളെ കണ്ടപ്പോൾ വണ്ടി നിർത്തുകയും അവർ പോയപ്പോൾ മാത്രം വണ്ടിയെടുക്കുകയും ചെയ്ത ഡ്രൈവറും അഭിനന്ദനം അർഹിക്കുന്നുവെന്ന് കമന്റുകളുണ്ട്.
Content Highlights: video of little girl shielding her siblings goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..