വിക്കി കൗശലും കത്രീന കൈഫും | Photo: instagram/ katrina kaif
ബോളിവുഡിലെ താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
വിവാഹത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. വിക്കിയുടെ പിറന്നാള്‍ ദിനത്തില്‍ കത്രീന മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ജീവിതത്തിലെ ചില രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിക്കി.
എല്ലാ ആഴ്ച്ചയിലും വീട്ടിലെ എല്ലാ സ്റ്റാഫിനേയും ഒരുമിച്ച് വിളിച്ച് കത്രീന സംസാരിക്കാറുണ്ടെന്ന് വിക്കി പറയുന്നു. ന്യൂസ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിക്കി ഇക്കാര്യം പറയുന്നത്.
' എല്ലാ ആഴ്ച്ചയും കത്രീന വീട്ടില്‍ നടത്തുന്ന മീറ്റിങ് വളരെ രസകരമായ അനുഭവമാണ്. അവള്‍ മുഴുവന്‍ ജീവനക്കാരേയും വിളിച്ച് ബജറ്റ് ചര്‍ച്ച ചെയ്യും. പണം എങ്ങനെയെല്ലാം ചെലവഴിക്കുന്നു, എങ്ങനെയെല്ലാം ചെലവുകള്‍ വരുന്നു എന്ന കാര്യമെല്ലാം അവര്‍ ചര്‍ച്ച ചെയ്യും. അത് വലിയൊരു കാര്യമണ്. ആ ചര്‍ച്ച ഞാന്‍ എപ്പോഴും ആസ്വദിക്കാറുണ്ട്. ആ സമയത്ത് ഞാന്‍ അതിലൊന്നും ഇടപെടാതെ കാണിയെപ്പോലെ കണ്ടുകൊണ്ടിരിക്കും.' വിക്കി പറയുന്നു.
പറാത്ത കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും താരം വ്യക്തമാക്കുന്നു. തടി കൂടുന്നതിന്റെ പേരില്‍ അമിതമായി പറാത്ത കഴിക്കുന്നത് എപ്പോഴെങ്കിലും കത്രീന കൈഫ് തടഞ്ഞിട്ടുണ്ടോ എന്നും വിക്കി കൗശല്‍ വെളിപ്പെടുത്തി. 'പറാത്ത പാന്‍ കേക്കിനെ വിവാഹം ചെയ്തതു പോലെയായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് പറാത്ത ഇഷ്ടമുള്ളതുപോലെ അവള്‍ പാന്‍ കേക്കിനെ സ്‌നേഹിക്കുന്നു. അവള്‍ക്ക് പറാത്തയും ഇഷ്ടമാണ്. പ്രത്യേകിച്ച് എന്റെ അമ്മ ഉണ്ടാക്കുന്നത്.' വിക്കി പറയുന്നു.
കത്രീന കൈഫിനെ ഒരു മികച്ച അഭിനേത്രിയായിട്ടാണ് താന്‍ വിലയിരുത്തുന്നതെന്നും വിക്കി പറഞ്ഞു. സ്വന്തമായി കഠിനധ്വാനം ചെയ്താണ് അവര്‍ ഇപ്പോഴത്തെ നിലയില്‍ എത്തിയത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് കത്രീനയെന്നും വിക്കി കൂട്ടിച്ചേര്‍ത്തു. തന്റെ ഒരു ഡാന്‍സ് റിഹേഴ്‌സലിന്റെ വീഡിയോ കത്രീനയെ കാണിച്ചപ്പോഴാണ് അത് മനസിലായതെന്നും വിക്കി പറയുന്നു. അതില്‍ 36,000 തെറ്റുകളാണ് കത്രീന കണ്ടെത്തിയതെന്നും തമാശരൂപത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.
Content Highlights: vicky kaushal reveals katrina kaif holds weekly budget meetings


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..