വീണ വിശ്വനാഥ്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് മുതല്‍ ജമ്മു കശ്മീരിലെ ലേ ജില്ലയിലെ ഖാര്‍ഡുങ് ലാ വരെ ബൈക്കില്‍ സോളോ ട്രിപ്പ് നടത്തിയ വീണ വിശ്വനാഥിനെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും. ഏറ്റവും ഉയരം കൂടിയ സഞ്ചാരയോഗ്യമായ സ്ഥലത്തേക്ക് പരമാവധി ദൂരം സഞ്ചരിയെന്ന സ്ത്രീയെന്ന റെക്കോഡാണ് വീണ സ്വന്തമാക്കിയത്. 2021 ഓഗസ്റ്റ് 15-ന് തുടങ്ങിയ യാത്ര സെപ്റ്റംബര്‍ അഞ്ചിന് പൂര്ത്തിയാപ്പോള് 3760 കിലോമീറ്റര്‍ ദൂരമാണ് വീണ പിന്നിട്ടത്.
സമുദ്രനിരപ്പില്‍നിന്ന് 17,982 അടി ഉയരത്തിലാണ് ഖാര്‍ഡുങ് ലാ സ്ഥിതി ചെയ്യുന്നത്. ഹോണ്ട ഹൈനസ് ബൈക്കിലാണ് വീണ കശ്മീര്‍ യാത്ര നടത്തിയത്.
18-ാമത്തെ വയസ്സില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് എടുത്ത വീണ അഞ്ച് വര്‍ഷത്തോളമായി ബൈക്കുകള്‍ ഓടിക്കുന്നുണ്ട്. മൂന്നാര്‍, വയനാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സോളോ ട്രിപ്പ് നടത്തിയിട്ടുണ്ട്.
Content Highlights: india book of records, veena viswanathan, covering maximum distance to the highest motorable pass
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..