ഇന്ത്യന്‍ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു; വരനും ക്രിക്കറ്റ് താരം


വേദ കൃഷ്ണമൂർത്തിയും അർജുനും | Photo: Instagram/ Veda Krishnamurthy

ന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിവാഹിതയാകുന്നു. ക്രിക്കറ്റ് താരം അര്‍ജുന്‍ ഹൊയ്‌സാലയാണ് വരന്‍. ഇടങ്കയ്യന്‍ ബാറ്ററായ അര്‍ജുന്‍ കര്‍ണാടക രഞ്ജി ടീം അംഗമാണ്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹാഭ്യര്‍ത്ഥനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'അവള്‍ സമ്മതം അറിയിച്ചിരിക്കുന്നു' എന്ന കുറിപ്പോടെ അര്‍ജുന്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സെപ്റ്റംബര്‍18-ന് ബെംഗളൂരില്‍വെച്ചാണ് വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് ബാധിച്ച് അമ്മയേയും സഹോദരിയേയും വേദയ്ക്ക് നഷ്ടമായിരുന്നു.

ഇന്ത്യക്കായി 48 ഏകദിനങ്ങളും 76 ട്വന്റി-20 മത്സരങ്ങളും കളിച്ച താരമാണ് വേദ. 2017ലെ ഏകദിന ലോകകപ്പിലും 2020ലെ ടി20 ലോകകപ്പിലും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.


Content Highlights: Veda Krishnamurthy and Arjun Hoysala announced Engagement on Social Media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented