നാല് മാസത്തെ കഠിനാധ്വാനം; വരലക്ഷ്മിയെ കണ്ട് തിരിച്ചറിയാനാകാതെ ആരാധകര്‍


ഭാരം കുറിച്ച് പുതിയ ലുക്കില്‍ സ്ലിം ബ്യൂട്ടിയായാണ് വരലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്

വരലക്ഷ്മി ശരത്കുമാർ ഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവും | Photo: instagram/ varalaxmi sarathkumar

രത്കുമാറിന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ മേക്കോവറില്‍ അമ്പരന്ന് ആരാധകര്‍. ഭാരം കുറിച്ച് പുതിയ ലുക്കില്‍ സ്ലിം ബ്യൂട്ടിയായാണ് വരലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തില്‍ വരലക്ഷ്മിയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ഈ മേക്കോവര്‍.

തന്റെ പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തന്റെ കഠിനാധ്വാനത്തിന്റെ കഥയും വരലക്ഷ്മി പറയുന്നുണ്ട്. നാല് മാസത്തെ പ്രയത്‌നം ഇതിന് പിന്നിലുണ്ടെന്നും കുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നു.'ഈ പോരാട്ടവും വെല്ലുവിളികളും യഥാര്‍ഥമായിരുന്നു. പക്ഷേ എന്താണോ നിങ്ങള്‍ക്കുവേണ്ടത് അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ ആരാണ് എന്നതും നിങ്ങള്‍ എന്താണ് ആകേണ്ടത് എന്നും മറ്റുള്ളവരല്ല പറയേണ്ടത്. സ്വയം വെല്ലുവിളിക്കുക. സ്വയം എതിരാളിയാവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ അപ്പോള്‍ നിങ്ങളെ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അതു ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ക്ക് എന്തെല്ലാം കഴിയുമെന്നും കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരോയോരു ആയുധം. സ്വയം വിശ്വസിക്കുക'-വരലക്ഷ്മി കുറിപ്പില്‍ വ്യക്തമാക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ് തുടങ്ങി നാല് ഭാഷകളില്‍ അഭിനയിച്ച നടിയാണ് വരലക്ഷ്മി. അച്ഛന്‍ ശരത്കുമാറിന്റെ നിഴലില്‍ നിന്ന് പുറക്കുകടന്ന് സ്വന്തമായി മേല്‍വിലാസമുണ്ടാക്കി എടുക്കാനും അവര്‍ക്ക് കഴിഞ്ഞു. മമ്മൂട്ടി നായകനായ കസബയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പൊയ്ക്കാല്‍ കുതിരൈ അടക്കം മൂന്നു തമിഴ് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി ഈ വാര്‍ഷം പ്രദര്‍ശനത്തിനെത്തിയത്.


Content Highlights: varalaxmi sarath kumar loses weight make over photos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented