'ഓള്‍ ദ ബെസ്റ്റ്,മോനേ';ദേശീയതാരമാകാന്‍ മോഹിച്ച രോഹിതിന് അവസാനയാത്രയിലും ആത്മവിശ്വാസം പകര്‍ന്ന് അമ്മ


മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ബാഗും ഭക്ഷണവും പാക്ക് ചെയ്ത് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് രോഹിത് രാജിനെ യാത്രയാക്കാറുള്ളത് അമ്മ ലതികയായിരുന്നു

രോഹിത് രാജിന്റെ മൃതദേഹത്തിന് അരികെ അമ്മ ലതിക/ രോഹിത് രാജ്‌ | Photo: Special Arrangement

മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്ന അമ്മ ലതികയുടെ കൈപിടിച്ചായിരുന്നു കുട്ടിക്കാലം മുതല്‍ രോഹിത് രാജിന്റെ ഓരോ യാത്രയും. മകന്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന് ആഗ്രഹിച്ച ആ അമ്മ അവനേയും കൊണ്ട് കോര്‍ട്ടുകളില്‍ പരിശീലനത്തിന് പോയി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ബാഗും ഭക്ഷണവും പാക്ക് ചെയ്ത് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് മകനെ യാത്രയാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ നടത്തറയിലെ വീട്ടില്‍ നിന്ന് അവന്‍ പോയത് ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്രയിലേക്കാണ്. പക്ഷേ അപ്പോഴും ലതിക തന്റെ ആത്മനിയന്ത്രണം കൈവിട്ടില്ല. മകന് ഫ്‌ളൈയിങ് കിസ്സ് നല്‍കുകയും നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്ന അവന്റെ ജഴ്‌സിയില്‍ ഉമ്മവെയ്ക്കുകയും ചെയ്തു. പിന്നീട് ചേതനയറ്റ ദേഹം നോക്കി വിതുമ്പലടക്കി പിടിച്ച് തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി അവനോട് പതിവുപോലെ പറഞ്ഞു.'ഓള്‍ ദ ബെസ്റ്റ്'.വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ മൃതദേഹം തൃശൂര്‍ നടത്തറ മൈനര്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഈ സങ്കടകരമായ രംഗങ്ങളുണ്ടായത്. കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടിയ നിമിഷമായിരുന്നു അത്.

പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അധ്യാപിക കൂടിയായ ലതികയുടെ ആഗ്രഹം മക്കള്‍ രണ്ടുപേരും ബാസ്‌ക്കറ്റ്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു. ഇതിനായി അവര്‍ രോഹിതിനേയും മകള്‍ ലക്ഷ്മി രാജിനേയും അക്കാദമികളില്‍ ചേര്‍ക്കുകയും പരിശീലനത്തിന് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ടീമിനായി കളിച്ച രോഹിത് പത്തനംതിട്ട ജില്ലാ ടീമിലുമെത്തി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിശീലനം കോയമ്പത്തൂരിലേക്ക് മാറ്റിയത്. അവിടെ ഡിപ്ലോമ പഠിക്കുകയും ചെറിയ ജോലി ചെയ്യുകയും ചെയ്തു. തമിഴ്‌നാട് ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള ശ്രമവും തുടര്‍ന്നു.

Also Read

രോഹിത് യാത്രതിരിച്ചത് ജോലിസ്ഥലത്തേക്ക്; ...

ഇതിനിടയില്‍ പൂജാ അവധിക്കായി നാട്ടിലെത്തിയ രോഹിത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. രാത്രി മണ്ണുത്തിയില്‍ നിന്ന് അച്ഛനാണ് കെഎസ്ആര്‍ടിസി ബസ് കയറ്റിവിട്ടത്. മകന്‍ കോയമ്പത്തൂരില്‍ എത്തി എന്ന വിളി പ്രതീക്ഷിച്ചിരുന്ന കുടുംബം കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കേട്ടത് മകന്റെ മരണവാര്‍ത്തയാണ്.


Content Highlights: vadakkencherry tourist bus accident rohith raj funeral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented