റിക്കി പോണ്ടും കുടുംബവും, ഡാൻസ് ചെയ്യുന്ന റിക്കി പോണ്ട്|photo:instagram.com/ricky.pond/
മക്കളോടൊപ്പം ഡാന്‍സ് കളിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ അമേരിക്കക്കാരനാണ് റിക്കി പോണ്ട്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് ചുവടുവെച്ച് അദ്ദേഹം ഇതിന് മുന്‍പും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കിംഗ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ' എന്ന ചിത്രത്തിലെ മെഹന്ദി ലഗാ കേ രഖ്‌നാ എന്ന ഗാനത്തിനാണ് റിക്കി പോണ്ട് ഇപ്പോള്‍ ചുവടുവെച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ സിഗ്നേച്ചര്‍ ചുവടുകളാണ് അദ്ദേഹം ഡാന്‍സില്‍ അനുകരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അരലക്ഷത്തിലധികം വ്യൂവാണ് ഇതിനകം വീഡിയോയ്ക്ക് ലഭിച്ചത്. മൂവായിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അലങ്കാരപ്പണികളുടെ ഭാഗമായി എല്ലാം അലമ്പായിരിക്കുന്നു. വൃത്തിയാക്കണോ അതോ ഡാന്‍സ് ചെയ്യണോ, അതെ ഞാന്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡാന്‍സ് തന്നെയാണ് വൃത്തിയാക്കലിനേക്കാള്‍ സന്തോഷം നല്‍കുന്ന കാര്യം, നല്ല ചുവടുകള്‍, തകര്‍പ്പന്‍, അതുഗ്രന്‍ തുടങ്ങിയ കമന്റുകളും അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുണ്ട്. ധൂമിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് റിക്കി ചുവടുവെച്ചതും ഇതുപോലെ വൈറലായിരുന്നു.
Content Highlights: dancing dad,Dadfluencer Ricky Pond, ddlj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..