'കൊച്ചുസഹോദരന്‍ പോയി കളിക്ക്,നിന്നെപ്പോലൊരു കുട്ടി കാരണം ഞാന്‍ ലജ്ജിക്കില്ല'; പന്തിനോട് ഉര്‍വശി


നിനക്ക് എന്റെ രക്ഷാബന്ധന്‍ ആശംസകള്‍ എന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്. 

ഉർവശി റൗട്ടേലയും ഋഷഭ് പന്തും | Photo: Instagram/ Urvashi Rautela | BCCI

ന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടാലയും തമ്മിലുള്ള വിവാദം കത്തിപ്പടരുന്നു. ഒരു അഭിമുഖത്തില്‍ ഉര്‍വശി പന്തിനെതിരേ നടത്തിയ പരാമര്‍ശമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ താരം നടിക്കെതിരേയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും പന്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍വശി.

കൊച്ചു സഹോദരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്ന് ഉര്‍വശി തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ കുറിച്ചു. പിള്ളേരുമായി കളിച്ചുനില്‍ക്കാന്‍ സമയമില്ലെന്നും നിന്നെപ്പോലൊരു കുട്ടി കാരണം ഞാന്‍ ലജ്ജിക്കില്ലെന്നും ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിനക്ക് എന്റെ രക്ഷാബന്ധന്‍ ആശംസകള്‍ എന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്.

ഹോട്ടല്‍ ലോബിയില്‍ 'ആര്‍പി' എന്നൊരാള്‍ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും എന്നാല്‍ തിരക്കുമൂലം അദ്ദേഹത്തെ കാണാനായില്ലെന്നുമാണ് ഉര്‍വശി നേരത്തെ അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് മുംബൈയില്‍വെച്ച് ഇയാളെ കണ്ടുമുട്ടിയെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതില്‍ നടി വിശേഷിപ്പിക്കുന്ന 'ആര്‍പി' ഋഷഭ് പന്താണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വ്ന്നു.

ഇതോടെ മറുപടിയുമായി ഋഷഭ് പന്ത് രംഗത്തെത്തുകയായിരുന്നു. 'വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ആളുകള്‍ നുണ പറയുന്നതു കാണുമ്പോള്‍ തമാശ തോന്നുന്നു. കേവലം പ്രശസ്തിക്കുവേണ്ടിയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ ദാഹിക്കുന്നതുകാണുമ്പോള്‍ സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ'- എന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പന്ത് പ്രതികരിച്ചു. 'എന്നെ വെറുതേ വിടൂ സഹോദരി, നുണ പറയുന്നതിന് ഒരു പരിധിയുണ്ട' എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. പിന്നീട് ഈ ഇന്‍സ്റ്റാ സ്റ്റോറി പന്ത് കളയുകയും ചെയ്തു.

Also Read

'മിസ്റ്റർ ആർപി' മണിക്കൂറുകളോളം കാത്തിരുന്നെന്ന് ...

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാകും മുമ്പായിരുന്നു ഈ പ്രണയമെന്നും പിന്നീട് ഇരുവരും വഴിപിരിഞ്ഞെന്നും ആ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഇരുവരേയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഐപിഎല്‍ കാണാനെത്തിയ ഉര്‍വശിയുടെ ചിത്രം പോസ്റ്റ് ചെയ്ത് 'ഇന്ന് ഋഷഭ് പന്ത് ഫോമിലെത്തും' എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

Content Highlights: urvashi rautela response after rishabh pants deleted post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented