ഋഷഭ് പന്തുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയാനില്ല; കൈകൂപ്പി മാപ്പ് പറഞ്ഞ് ഉര്‍വശി


ഉർവശി റൗട്ടേലയും ഋഷഭ് പന്തും | Photo: instagram/ rishabh pant/ urvashi rautela

ന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തുമായുള്ള വിവാദങ്ങളില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ താരത്തോട് മാപ്പ് പറഞ്ഞത്. 'എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നോട് ക്ഷമിക്കണം'-വീഡിയോയില്‍ കൈകൂപ്പി ഉര്‍വശി പറയുന്നു.

ഋഷഭ് പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നും ഉര്‍വശി മറുപടി നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പന്തുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി. 'അക്കാര്യത്തെ കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. പോസിറ്റീവ് ആയ സാഹചര്യമാണ് വേണ്ടത്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്.' ഉര്‍വശി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഋഷഭ് പന്ത് വിജയനായകനെപ്പോലെ വരുന്നതും ആശ്വാസത്തോടെ ഇരിക്കുന്നതുമെല്ലാമാണ് ഈ ട്രോളുകളിലുള്ളത്.

'മിസ്റ്റര്‍ ആര്‍പി' എന്നൊരാള്‍ ഹോട്ടലില്‍ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നു എന്ന ഉര്‍വശിയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ആര്‍പി എന്നത് ഋഷഭ് പന്താണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിന് പിന്നാലെ പന്ത് പ്രതികരണവുമായി രംഗത്തെത്തി. പ്രശസ്തിക്കുവേണ്ടിയാണ് പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മറുപടി.

ഇതിന് 'കുഞ്ഞനിയന്‍' എന്ന് പന്തിനെ വിശേഷിപ്പിച്ചാണ് ഉര്‍വശി പ്രതികരിച്ചത്. പന്ത് ക്രിക്കറ്റില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിരുന്നു.

Content Highlights: urvashi rautela apologizes to rishabh pant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented