വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ Urfi Javed
വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്.
അത്തരത്തില്‍ ഒരു ഫാഷന്‍ പരീക്ഷണം മൂലം ചായ കുടിക്കാന്‍ കഷ്ടപ്പെടുന്ന ഉര്‍ഫിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ചായ വളരെ പ്രധാനപ്പെട്ടതാകുമ്പോള്‍' എന്ന ക്യാപ്ഷനോടെ അവര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കാറിലെ സീറ്റില്‍ ഇരുന്ന് ചായ കുടിക്കാന്‍ ശ്രമിക്കുകയാണ് ഉര്‍ഫി. എന്നാല്‍ മുന്‍വശത്തുള്ള ബാരിക്കേഡ് പോലെയുള്ള വസ്ത്രം കാരണം ചായക്കപ്പ് ചുണ്ടോട് അടുപ്പിക്കാന്‍ ഉര്‍ഫിക്ക് കഴിയുന്നില്ല. ഒടുവില്‍ ഒരു വശത്തേക്ക് മുഖം മാറ്റി ചായ കുടിക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ വേഗത്തില്‍ വൈറലായി. താരത്തെ ട്രോളി നിരവധി കമന്റുകള്‍ താഴെ പ്രത്യക്ഷപ്പെട്ടു. ഒരു സ്‌ട്രോ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ കുടിക്കാം എന്നും ഒരു സ്‌ട്രോ സംഘടിപ്പിച്ചു തരട്ടെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ചൂടുള്ള ചായയില്‍ സ്‌ട്രോ ഇടുന്നത് എന്നാണ് ഇതിന് ഉര്‍ഫി നല്‍കിയ മറുപടി.
Content Highlights: urfi javed struggles to drink tea because of her bizarre outfit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..