ഉർഫി ജാവേദ്|PHOTO:instagram.com/urf7i/
പൊതുസ്ഥലത്ത് പ്രകോപനപരമായ വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയിലായി.രാജ്യത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ധരിച്ചെത്തി വീഡിയോ ചിത്രീകരണം നടത്തിയതാണ് കാരണം.
നിലവില്‍ ഉര്‍ഫിയെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഗ്ലാമറസും സെക്‌സിയുമായ വസ്ത്രങ്ങളുടെ പേരില്‍ പേരുകേട്ടയാളാണ് ഉര്‍ഫി.
ദുബായില്‍ ഗ്ലാമറസായ വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് അനുവദനീയമല്ല. ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഉര്‍ഫി ദുബായിലെത്തിയത്. ദുബായില്‍ വെച്ച് ഉര്‍ഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഒരു വീഡിയോയിലൂടെയാണ് നടി ഇക്കാര്യം സ്ഥിരീകരിച്ചത്. ''ഈ ഡോക്ടര്‍ ഒടുവില്‍ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.''-എന്നാണ് അവര്‍ പറഞ്ഞത്
വേറിട്ട ഫാഷന്‍ ലുക്കുകള്‍ക്ക് വേണ്ടി ബ്ലേഡുകള്‍, ഗ്ലാസ്, പെയിന്റ്, ഗ്ലിറ്ററുകള്‍, വാച്ചുകള്‍ എന്നിവയൊക്കെ വസ്ത്രമാക്കി ഉര്‍ഫി ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കോട്ടണ്‍ മിഠായി , പൂക്കള്‍, ഇലകള്‍, ചെയിന്‍ ലോക്കുകള്‍ വരെ അവര്‍ ഗ്ലാമറസ് വസ്ത്രങ്ങളാക്കി മാറ്റി.തുറസായ സ്ഥലത്ത് ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരിച്ചതാണ് അവരെ കുടുക്കിലാക്കിയത്.
ഇതിന്റെ ഭാഗമായി അവര്‍ക്ക് തിരിച്ച് ഇന്ത്യയിലേയ്ക്ക് ഉടനെയെത്താന്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഒരു മ്യൂസിക് വീഡിയോയില്‍ ഓറഞ്ച് സാരി ധരിച്ചതിനും അവര്‍ നിയമപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.സണ്ണി ലിയോണ്‍ അവതാരകയായ എംടിവിയുടെ സ്പ്ലിറ്റ്സ്വില്ല ത4 എന്ന പ്രശസ്ത ഡേറ്റിംഗ് റിയാലിറ്റി പ്രോഗ്രാമിലാണ് ഉര്‍ഫി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
Content Highlights: urfi javed ,video,Dubai, sexy dress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..