വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ AwanishSharan
രാത്രി യാത്ര ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. വാഹനത്തിന്റെ ലൈറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും അരുത്. എന്നാല്‍ പലപ്പോഴും പലരും അക്കാര്യം ഗൗരവത്തിലെടുക്കാറില്ല. അങ്ങനെയുള്ള സൈക്കിള്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ലൈറ്റ് ഘടിപ്പിച്ചുകൊടുക്കുന്ന ഒരു പെണ്‍കുട്ടി ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലുണ്ട്. ഖുഷി എന്നാണ് അവളുടെ പേര്.
ഖുഷിയുടെ ഈ സഹായഹസ്തത്തിന് പിന്നില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടതിന്റെ കഥയുണ്ട്. റോഡപകടത്തില്‍ മരിച്ച മുത്തച്ഛന്റെ ഓര്‍മ്മയ്ക്കായിട്ടാണ് അവള്‍ ഇങ്ങനെ ചെയ്യുന്നത്. 2020-ലാണ് മുത്തച്ഛന്‍ മരിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ കാറിടിച്ച് മരിക്കുകയായിരുന്നു. ലൈറ്റില്ലാത്ത സെക്കിളില്‍ രാത്രി സഞ്ചരിക്കുമ്പോഴായിരുന്നു ഈ അപകടം. ഇതോടെയാണ് ലൈറ്റ് സൗജന്യമായി നല്‍കാന്‍ ഖുഷി തീരുമാനിച്ചത്.
ഇതുവരെ ഏകദേശം 1500 സെക്കിളുകളില്‍ ഖുഷി ലൈറ്റ് ഘടിപ്പിച്ചുനല്‍കി. തന്നെപ്പോലെ മറ്റാര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാനാണ് താന്‍ ഈ കാര്യം ചെയ്യുന്നതെന്ന് ഖുഷി പറയുന്നു. യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാര്യം പറഞ്ഞ് മനസിലാക്കിയ ശേഷമാണ് ഖുഷി ലൈറ്റുകള്‍ ഘടിപ്പിച്ചു കൊടുക്കുന്നത്.
ഖുഷിയുടെ ഈ നല്ല മനസ്സിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൈക്കിള്‍ ഓടിച്ചുവരുന്നവരെ പ്ലക്കാര്‍ഡ് കാണിച്ചും കൈ കാണിച്ചും നിര്‍ത്തിച്ചാണ് ഖുഷി സഹായം ചെയ്യുന്നത്. ഓരോ സൈക്കിളിന്റേയും മുന്നിലും പിന്നിലും അവര്‍ റെഡ് ലൈറ്റ് ഘടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പലരും ഖുഷിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. നാല് ലക്ഷത്തോളം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.
Content Highlights: up women installs free light on bicycle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..