ഉർഫി ജാവേദ് | Photo: urf7i / Instagram
ദുബായ്: പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയതിന് പിടിയിലായെന്ന വാര്‍ത്ത നിഷേധിച്ച് സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ്. സംഭവസ്ഥലത്ത് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ ദുബായ് പോലീസ് ചിത്രീകരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നടി പറഞ്ഞു. തന്റെ വസ്ത്രവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഉര്‍ഫി വ്യക്തമാക്കുന്നു.
'പ്രദേശത്ത് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ പോലീസ് വന്ന് ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലം എന്ന നിലയ്ക്ക് ഒരു സമയം വരെ ഞങ്ങള്‍ക്ക് അവിടെ ചിത്രീകരണത്തിന് അനുമതി തന്നിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ വിഭാഗം അതിനപ്പുറത്തേക്ക് സമയം നീട്ടി ചോദിച്ചിരുന്നില്ല. അതുകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിന് എന്റെ വസ്ത്രധാരണവുമായി ഒരു ബന്ധവുമില്ല. ചിത്രീകരണം ഞങ്ങള്‍ പിറ്റേ ദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു' ്-ഉര്‍ഫി പറഞ്ഞു.
യു.എ.ഇ.യില്‍ പൊതുസ്ഥലത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തി ചിത്രീകരണം നടത്തിയെന്നായിരുന്നു നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ പേരുകേട്ടയാളാണ് ഉര്‍ഫി.
Content Highlights: uorfi javed clarifies she wasnot detained in dubai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..