'ഞാന്‍ ചെയ്യുന്നതെല്ലാം എല്ലാവര്‍ക്കും മനസിലാകുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു'


ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ unni mukundan

കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ച് ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറുന്ന കുട്ടിക്കാലത്തെ രണ്ട് ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും തന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകുമെന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങളാണ് ഇതെന്നും ഉണ്ണി പോസ്റ്റില്‍ പറയുന്നു.

'എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങളാണിവ. അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയ്‌നില്‍ കയറുന്ന ദിവസങ്ങള്‍. ഞാന്‍ ചെയ്യുന്നതെല്ലാം എല്ലാവര്‍ക്കും മനസിലാകുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങളാണിത്.

എന്റെ ജീവിതത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഈ യാത്രയില്‍ ഞാന്‍ കണ്ട വലിയ സ്വപ്‌നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്‌നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്.' ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പമുള്ള നീണ്ട കുറിപ്പില്‍ പറയുന്നു.


Content Highlights: unni mukundan shares childhood photos and talks about malikappuram film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented