തെങ്ങിൽ കയറുന്ന സുമ, തെങ്ങിനുമുകളിൽ എത്തിയ രാജേശ്വരി
പൂവാര്‍: തെങ്ങുകയറാന്‍ ആളെക്കിട്ടുന്നില്ലേ...സുമയും രാജേശ്വരിയും വരും. തീരദേശത്തെ പുതിയതുറ സ്വദേശിനിയാണ് എസ്.സുമ. ചൊവ്വരക്കാരിയാണ് വൈ.രാജേശ്വരി. നാളികേര വികസന ബോര്‍ഡ്, കോട്ടുകാല്‍ കൃഷിഭവന് എന്നിവയുടെ സഹകരണത്തോടെ ചപ്പാത്ത് ശാന്തിഗ്രാമില്‍ നടക്കുന്ന സൗജന്യ തെങ്ങുകയറ്റപരിശീലനം ഇരുവരും പൂര്‍ത്തിയാക്കി.
തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് ഇരുവരും അനായാസം ധൈര്യത്തോടെ തെങ്ങില്‍ കയറി. തെങ്ങുകയറ്റം ഒരു തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹം ഉണ്ടെന്നും ഇതുമായി മുന്നോട്ടുപോകുമെന്നും രാജേശ്വരി പറഞ്ഞു. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ പരിശീലനം സംഘടിപ്പിച്ചത്. പുരുഷന്മാര്ക്കുവേണ്ടി സംഘടിപ്പിച്ച തെങ്ങുകയറ്റ പരിശീലനത്തിലാണ് സുമയും രാജേശ്വരിയും പങ്കെടുത്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നാളികേരവികസന ബോര്‍ഡിന്റെ 2500 രൂപ വിലയുള്ള തെങ്ങുകയറുന്ന യന്ത്രവും അഞ്ചുലക്ഷം രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും സൗജന്യമായി നല്‍കും.
പരിശീലനത്തിന്റെ സമാപനമായ ശനിയാഴ്ച തെങ്ങുകയറ്റ മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപനസമ്മേളനം കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ജറോംദാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
Conent highlights: two ladies from trivandrum suma and rajeswari is ready to climb coconut tree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..