-
കൊറോണക്കാലം തൊഴില്‍മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം എന്ന തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ മേന്‍മകളും കോട്ടങ്ങളുമൊക്കെ വൈറലാകുന്നുണ്ട്. വീട്ടകങ്ങളിലിരുന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ നിരവധി രസകരമായ വീഡിയോകള്‍ വൈറലായിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റു രണ്ടെണ്ണം കൂടി.
ബിബിസി ലൈവില്‍ പങ്കെടുക്കുകയായിരുന്ന ഡോ. ക്ലെയര്‍ വെന്‍ഹാമിന്റെ അരികിലേക്ക് മകള്‍ എത്തിയതാണ് അതില്‍ ആദ്യത്തേത്. യു.കെയിലെ ലോക്ഡൗണ്‍ കാലത്തെക്കുറിച്ച് അവതാരകനുമായി ചര്‍ച്ച ചെയ്യുകയായിരുന്നു ക്ലെയര്‍. ഇതിനിടയിലേക്കെത്തിയ മകള്‍ സ്‌കാര്‍ലെറ്റ് ലൈവൊന്നും കൂസാക്കാതെ അമ്മയോടു സംസാരിക്കാന്‍ തുടങ്ങി.
ഒരു ചിത്രവുമായെത്തിയ സ്‌കാര്‍ലെറ്റിന് അതെവിടെ പ്രതിഷ്ഠിക്കണം എന്ന സംശയമായിരുന്നു. ഒടുവില്‍ അമ്മയുടെ ശ്രദ്ധ നേടാന്‍ മടിയിലേക്കു കയറുകയും ചെയ്തു. പതിയെ മകളെ ഇറക്കി ലൈവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും സ്‌കാര്‍ലെറ്റ് ചിത്രവും ഏന്തി നടക്കുന്നതും കാണാമായിരുന്നു. ഇതിനിടയിലാണ് ചിത്രം എവിടെ പ്രതിഷ്ടിക്കുന്നതാണ് നല്ലതെന്ന് അവതാരകന്‍ ക്രിസ്റ്റ്യന്‍ ഫ്രേസര്‍ തന്നെ പറഞ്ഞത്. ഇതുകേട്ട സ്‌കാര്‍ലെറ്റ് അമ്മയോട് അദ്ദേഹത്തിന്റെ പേരെന്താണെന്നു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഇതിനു പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം സ്‌കൈന്യൂസ് ലൈവിനിടെ അരങ്ങേറിയത്. ചാനലിന്റെ വിദേശകാര്യ എഡിറ്ററായ ഡെബോറാ ഹെയ്ന്‍സ് ലൈവ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മകന്‍ കയറിവന്ന് ബിസ്‌ക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവതാരകന്‍ ഡെബോറാ കുടുംബകാര്യങ്ങളില്‍ തിരക്കിലാണെന്നും തല്‍ക്കാലം അവരെ വിടാമെന്നും പറയുന്നത്.
ലൈവ് റിപ്പോര്‍ട്ടിനിടെ വന്ന് ബിസ്‌ക്കറ്റ് ചോദിച്ച ഡെബോറയുടെ മകനാണ് ഇവിടെ താരമായത്. അമ്മ അരുതെന്നു പറയാത്ത സമയം മകന്‍ ആലോചിച്ചു കണ്ടെത്തിയതാവുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Two children are internet sensations after interrupting their mothers during live broadcasts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..