ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും | Photo: instagram/ chandra lakshman
അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സീരിയല്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചന്ദ്രാ ലക്ഷ്മണാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
'ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നു. ഞങ്ങള്‍ അച്ഛനും അമ്മയുമാകാന്‍ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കുന്നു.' ചന്ദ്ര ലക്ഷ്മണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇരുവരുടേയും മാതാപിതാക്കള്‍ കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ അതു സാധ്യമായില്ല. 2021 നവംബര്‍ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. സീരിയലില്‍ ഒരിമിച്ചു അഭിനയിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.
Content Highlights: tv couple tosh and chandra Lakshman announce pregnancy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..