'ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അങ്ങനെ തന്നെയാണ്'; ഐശ്വര്യയെ ചിരിപ്പിച്ച് തൃഷ


ഐശ്വര്യാ റായിയും തൃഷയും | Photo: twitter/ aishwarya fans

ന്ത്യന്‍ സിനിമയില്‍ ഒരുപാട് ആരാധകരുള്ള നടിമാരാണ് ഐശ്വര്യാ റായിയും തൃഷ കൃഷ്ണനും. ഇരുവരും മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ അത് ആരാധകര്‍ക്ക് വിരുന്ന് തന്നെയാണ്.

വലിയ താരനിര ഒന്നിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30-ന് ആണ് തിയേറ്ററുകളിലെത്തുക. അതിനായുള്ള പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. ഇത്തരമൊരു പരിപാടിക്കിടെ പകര്‍ത്തിയ ഐശ്വര്യയുടേയും തൃഷയുടേയും വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.



വേദിയില്‍ നില്‍ക്കുന്ന ഐശ്വര്യയോട് 'ലോകത്തുള്ള എല്ലാ തെലുങ്ക് ആണ്‍കുട്ടികളും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് യു ആര്‍ വൗ എന്നാണെന്ന് അവതാരകന്‍ പറയുന്നുണ്ട്. ഇതിന് മറുപടി എന്നോണം തൃഷ പറയുന്ന വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്. 'ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അങ്ങനെ തന്നെയാണ്' എന്നാണ് തൃഷ അവതാരകനോട് പറയുന്നത്. ഇതുകേട്ട് ചിരിയോടെ തൃഷയെ ചേര്‍ത്തുപിടിക്കുന്ന ഐശ്വര്യയേയും വീഡിയോയില്‍ കാണാം.

നേരത്തെ ഇരുവരും സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ഒരു സെല്‍ഫിയും നിരവധി ആരാധകര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ അഭിനയിക്കുന്നത്. കുന്ദവ എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്.

Content Highlights: trishas comment on aishwarya rai bachchan leaves audience in splits

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented