പ്രവീണും റിഷാനയും | Photos: facebook.com/sureshkuinissery
പാലക്കാട്: രണ്ടുവർഷത്തിലേറെനീണ്ട പ്രണയത്തിന് പ്രണയദിനത്തിൽ ശുഭപര്യവസാനം. ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും വിവാഹത്തിലൂടെ ഒന്നായപ്പോൾ നാട് അത് ആഘോഷമാക്കി.
പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ബോഡിബിൽഡറും മുൻ മിസ്റ്റർ കേരളയുമാണ്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷു മിസ് മലബാർ പട്ടം നേടിയിട്ടുണ്ട്.
.jpg?$p=3c3b4fe&&q=0.8)
താലമേന്തി സുഹൃത്തുക്കൾക്കൊപ്പം റിഷാന വിവാഹവേദിയിലെത്തിയപ്പോൾ പ്രണയദിനത്തിൽത്തന്നെ പ്രിയപ്പെട്ടവളെ സ്വന്തമാക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു പ്രവീൺ. പ്രതിസന്ധികൾ ഏറെ കടന്നാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ഇരുവർക്കും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ദിനങ്ങൾകൂടിയാണ് ഇതോടെ അവസാനിക്കുന്നത്.
.jpg?$p=65617b5&&q=0.8)
പ്രവീണിന്റെയും റിഷാനയുടെയും ഒത്തുചേരലിലൂടെ ട്രാൻസ് വിവാഹങ്ങൾ സാധാരണ പോലെയാകുന്നെന്നും പ്രണയദിനത്തിന് ഇങ്ങനെയും അർഥമുണ്ടെന്നും ഇരുവരുടെയും സുഹൃത്തുക്കൾ പറഞ്ഞു. നടൻ ഷാജു ശ്രീധറടക്കമുള്ളവർ ആശംസനേരാനെത്തിയിരുന്നു. വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു വിവാഹം.
.jpg?$p=84ad072&&q=0.8)
.jpg?$p=2337544&&q=0.8)
Content Highlights: transgender praveen nath and rishana get married on valentines day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..