മറ്റാരെയുംപോലെ ജീവിക്കുകയെന്ന മോഹമാണുള്ളത്; നിലൻകൃഷ്ണയും അദ്വികയും ഒരുമിച്ചു


നിലൻകൃഷ്ണയും അദ്വികയും

കൊല്ലങ്കോട്: നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി അദ്വികയുടെ കഴുത്തിൽ നിലൻകൃഷ്ണ മിന്നുകെട്ടി. കൊല്ലങ്കോട് ശെങ്കുന്തർ കല്യാണമണ്ഡപത്തിൽ വ്യാഴാഴ്ച രാവിലെനടന്ന ട്രാൻസ്ജെൻഡർമാരുടെ വിവാഹം ആഘോഷമായി. ആലപ്പുഴ എടത്വ ഐറമ്പള്ളിൽ പ്രസാദിന്റെയും സുഷമയുടെയും മകനായ നിലൻകൃഷ്ണയും (23) തിരുവനന്തപുരം വെങ്ങനൂർ പുതുകുളത്തിങ്കരയിൽ ജയന്റെയും മിനിയുടെയും മകളായ അദ്വികയും (22) കൊല്ലങ്കോട്ടെ ഫിൻഗ്രൂപ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സത്യപാൽ, വൈസ്‌പ്രസിഡന്റ് സി. ഗിരിജ, പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് എൽ. സായി രാധ, ഫിൻഗ്രൂപ്പ് എം.ഡി. കെ. രജിത, ഓർഗനൈസർ വൈശാഖ് തുടങ്ങിയവർ വേദിയിലെത്തി.

മറ്റാരെയുംപോലെ ജീവിക്കുകയെന്ന മോഹമാണ് തങ്ങൾക്കുള്ളതെന്ന് നിലൻകൃഷ്ണയും അദ്വികയും പറഞ്ഞു. വിവാഹത്തിന് പൊതുസമൂഹവും സഹപ്രവർത്തകരും നൽകിയ കരുതലിനും പിന്തുണയ്ക്കും ഏറെ നന്ദിയുണ്ടെന്നും നവദമ്പതിമാർ മാധ്യമങ്ങളോട് പറഞ്ഞു. നിലൻ പെൺകുട്ടിയായി ജനിച്ച് പിന്നീട് ആൺകുട്ടിയുടെ ജീവിതക്രമത്തിലേക്കും അദ്വിക ആൺകുട്ടിയായി ജനിച്ച് പിന്നീട് പെൺകുട്ടിയുടെ ജീവിതക്രമത്തിലേക്കും മാറിയവരാണ്.അടുത്തുള്ള ക്ഷേത്രത്തിൽ വിവാഹം നടത്താൻ ആലോചിച്ചിരുന്നെങ്കിലും അനുമതി സമയത്തിന് കിട്ടാതിരുന്നതിനാൽ വിവാഹവേദി മണ്ഡപത്തിലേക്ക് മാറ്റുകയായിരുന്നെന്ന് വിവാഹസംഘം പറഞ്ഞു. അതേസമയം 20-ന് ഈ ആവശ്യവുമായെത്തിയ വിവാഹസംഘത്തോട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ, എക്സിക്യൂട്ടീവ് ഓഫീസറുമായി ആലോചിച്ച് 22-ന് വിവരം നൽകാമെന്ന് മറുപടി നൽകിയിരുന്നെന്നും എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കാൻ പിന്നീടാരും വന്നില്ലെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

Content Highlights: transgender couple nilan adwika wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented