'കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍, ഒരു രാത്രി പോലും മര്യാദയ്ക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല'


തന്റെ ദുരിതപൂര്‍ണമായ ഭൂതകാലത്തെ കുറിച്ച് തുറന്നുപറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്.

സീമ വിനീത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: Facebook/ Seema Vineeth

പുരുഷനും സ്ത്രീയും എന്ന നിലയില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരാണ് ട്രാന്‍സ് വ്യക്തികള്‍. സമൂഹനത്തില്‍ നിന്ന് നേരിടുന്ന അവഗണനയും കുത്തുവാക്കുകളും അവരുടെ ജീവിതത്തില്‍ എന്നും കയ്പുനിറഞ്ഞ അനുഭവങ്ങളായി അവശേഷിക്കും. എന്നാല്‍ പലരും ഈ അധിക്ഷേപങ്ങൾ മുതൽക്കൂട്ടാക്കി ജീവിതത്തെ ധൈര്യത്തോടെ നേരിടുകയും ചെയ്യും.

അത്തരത്തില്‍ തന്റെ ദുരിതപൂര്‍ണമായ ഭൂതകാലത്തെ കുറിച്ച് തുറന്നുപറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ദീര്‍ഘമായ കുറിപ്പുതന്നെ സീമ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം തന്റെ പഴയകാലത്തെ ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഐഡന്റിറ്റി കാരണം വല്ലാതെ നോവിച്ചുവെന്നും ജോലി ചെയ്യുന്ന സമയത്ത് കൂടെയുള്ളവരുടെ അതിക്രമങ്ങള്‍ കാരണം ഒരു രാത്രി പോലും മര്യാദയ്ക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും സീമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആദ്യത്തെ പോസ്റ്റില്‍ പറയുന്നത്

ഇന്ന് എന്തൊക്കെയോ പേപ്പേഴ്‌സ് തിരയുന്നതിന്റെ ഇടയില്‍ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങള്‍ വെറും കഷ്ണങ്ങള്‍ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ...18. 19 വയസ്സ് പ്രായമുള്ളപ്പോള്‍ ജീവിതത്തിനു പക്വത മുളക്കും മുന്നേ അന്നുമുതല്‍ക്കെ ഈ ജനിച്ച ശരീരത്തിനോട് അകല്‍ച്ച തോന്നിത്തുടങ്ങിയ കാലം. സ്വന്തം വീട്ടില്‍ നിന്നുള്ള അവഗണന എല്ലാത്തിലും ഒരു മാറ്റി നിര്‍ത്തല്‍ എന്നേക്കാള്‍ ഏറെ എന്തോ എന്നേക്കാള്‍ ഇളയവന് കൊടുക്കുന്ന പരിഗണന ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മത്തിനോടും തോന്നി തുടങ്ങിയിരുന്നു അന്ന് പഠിപ്പും പാതി വഴിയിലുപേക്ഷിച്ചു നാട്ടില്‍ നില്‍ക്കാന്‍ തോന്നാത്ത ഒരു അവസ്ഥ മരിക്കാന്‍ എന്തോ ഒരു പേടി പോലെ എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര്‍ വീണു കുതിര്‍ന്ന തലയിണയും മാത്രം....
ഒരു ജോലി അത്യാവശ്യമായി തോന്നി പക്ഷേ അത് എന്റെ നാട്ടില്‍ വേണ്ട.. എന്നും പത്രം നോക്കും എന്തേലും എനിക്ക് പറ്റിയത് ഉണ്ടോ എന്ന് അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോള്‍ ചെയ്യാന്‍ കഴിയും എന്ന് തോന്നി. രോഗി പരിചരണം ആണ്. വയസായ മനുഷ്യരെ നോക്കണം ... രണ്ടും കല്പ്പിച്ചു വിളിച്ചു ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു എന്നാല്‍ നാളെ തന്നെ പോന്നോളൂ എന്നായി കയ്യില്‍ ഒരു രൂപ പോലും ഇല്ലാ തൃശൂര്‍ ആണ് സ്ഥലം സ്ഥലം പരിചയവും ഇല്ലാ.... അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ . ഒരു പുച്ഛ ഭാവം ഇല്ലന്ന് മറുപടിയും ??
പിന്നെ എന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു റിലയന്‍സില്‍ ആണ് ജോലി ഹോംനഴ്സ് ആയി കിട്ടി എന്തേലും ഒരു വരുമാനം ആവുമല്ലോ എന്നെ സഹായിക്കാമോ എന്നോട് പറഞ്ഞു നീ കൊല്ലം വരെ എങ്ങനേലും വാ അവിടെ നിന്നും ഞാന്‍ തരാം പൈസ അങ്ങിനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനില്‍ കള്ളവണ്ടി കയറി.. ??
അവിടെ നിന്നും അവന്‍ തന്ന നൂറ്റി അന്‍പതു രൂപയുമായി തൃശ്ശൂര്‍ക്ക് അങ്ങിനെ ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും ??
എനിക്ക് അന്ന് അമ്മയോട് ചോദിച്ചപ്പോള്‍ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‍മെറ്റ് വാങ്ങി നല്‍കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു....
ജീവിതത്തില്‍ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍ അന്നുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ജീവിതങ്ങളായിരുന്നില്ല ഞാന്‍ പരിചരിക്കാന്‍ പോയ മനുഷ്യര്‍ ഒരു പാട് മക്കളുണ്ടായിട്ടും സ്വത്തുക്കള്‍ ഉണ്ടായിട്ടും വേണ്ടപോലെ സ്‌നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടി അവരോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാന്‍..... എത്രയോ മാറിയിരിക്കുന്നു....??

രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്

ആദ്യം കണ്ടെത്തിയ ജോലിയില്‍ നിന്നും കിട്ടിയ അവഗണയും കളിയാക്കലുകളില്‍ നിന്നും മാനസിക സംഘര്‍ഷത്തിനോടുവില്‍ കണ്ടെത്തിയ മറ്റൊരു തൊഴില്‍ ..... ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല... കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം കൂടാതെ പകല്‍ നേരിട്ടതോ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്‍മാരും ,,, മാനേജരും ഉള്‍പ്പടെ എന്റെ കളിയാക്കി എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ് പിന്നെ പിന്നെ വൈകുന്നേരത്തെ ഷിഫ്റ്റ് കഴിഞ്ഞാല്‍ അവിടെ നില്‍ക്കാന്‍ പേടിയാണ് അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം മിക്കപോളും രണ്ടാമത്തെ ബസ് പോയിരിക്കും പതിമൂന്നു പതിനാലു കിലോമീറ്റര്‍ നടന്നിട്ടുണ്ട് ഒരുപാട് രാത്രികള്‍..... വീട്ടില്‍ എത്തുമ്പോള്‍ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു പുറത്തെ സൈഡില്‍ വാതില്‍ ഇല്ലാത്ത ഒരു മുറിയുടെ മൂലയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാം അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികള്‍ ജീവിതത്തില്‍ അതൊക്കെ ഇന്നും ഓര്‍ക്കുമ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു കനല്‍ ആളും...


Content Highlights: trans woman seema vineeths viral facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented