ഡെമി മൈനർ | Photo: https://justice4demi.org/
വനിതാതടവുകാരെ മാത്രം പാര്‍പ്പിക്കുന്ന തടവറയില്‍വെച്ച് രണ്ടു സഹതടവുകാരെ ഗര്‍ഭിണികളാക്കിയതിനെ തുടര്‍ന്ന് ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റി. 27 വയസ്സുള്ള ഡെമി മൈനര്‍ എന്ന ട്രാന്‍സ് വനിതയെയാണ് ജയില്‍ മാറ്റിയത്. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. എഡ്ന മഹന്‍ കറക്ഷന് ഫെസിലിറ്റിയില്‍ നിന്ന് ഗാര്ഡന് സ്റ്റേറ്റ് യൂത്ത് കറക്ഷ്ന് ഫെസിലിറ്റിയിലേക്കാണ് മാറ്റിയത്.
വളര്‍ത്തുപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. 18 മുതല്‍ 30 വയസ്സു വരെ പ്രായമുള്ള വനിതാതടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് ഡെമിയേയും താമസിപ്പിച്ചിരുന്നത്. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടില്ലാത്ത അവര്‍ ജയിലില്‍വെച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇവര്‍ ഗര്‍ഭിണികളായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ഡെമിക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ജയില്‍ മാറ്റിയ സമയത്ത് താന്‍ കടുത്ത പീഡനമാണ് നേരിട്ടതെന്ന് ഡെമി ആരോപിച്ചു. പരിഹാസവാക്കുകള്‍ക്കു പുറമേ പൂര്‍ണനഗ്നയാക്കി പരിശോധനകള്‍ നടത്തി. കടുത്ത മര്‍ദ്ദനമേറ്റു. മാനസിക നില തകര്‍ന്നതോടെ ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചതായും ഡെമി പറയുന്നു. സഹതടവുകാര്‍ ഡെമിയുടെ മുഖത്ത് തുപ്പിയെന്നും ജസ്റ്റിസ് ഫോര്‍ ഡെമി എന്ന ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
പുരുഷന്മാരുടെ തടവറയില്‍ നിന്ന സ്ത്രീകളുടെ തടവറയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും ഡെമി ആവശ്യപ്പെടുന്നു. പുരുഷന്മാരുടെ സെല്ലില്‍ അടച്ചാല്‍ തനിക്കെതിരേ ലൈംഗിക അതിക്രമങ്ങളുണ്ടാകുമെന്നും ഡെമി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..