റോഡിലെ കല്ലു ചരലും അടിച്ചുവാരുന്ന ട്രാഫിക് പോലീസുകാരന്‍; സല്യൂട്ട് അടിച്ച് ആളുകള്‍


ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

റോഡ് അടിച്ചു വാരുന്ന ട്രാഫിക് പോലീസുകാരൻ | Photo: instagram/ AwanishSharan

പോലീസ് എന്നു കേട്ടാല്‍ പലര്‍ക്കും പേടിയാണ് ആദ്യം മനസിലെത്തുക. എന്നാല്‍ പോലീസുകാര്‍ പലപ്പോഴും മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാകാറുണ്ട്. പ്രത്യേകിച്ച് കടുത്ത ചൂടിലും മഴയിലും റോഡില്‍ നിന്ന് ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍.

അങ്ങനെയൊരു ട്രാഫിക് പോലീസിന്റെ നന്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ട്രാഫിക് സിഗ്നലില്‍ ചുകപ്പ് കത്തുന്ന സമയത്ത് റോഡിലുള്ള ഉരുളന്‍ കല്ലുകളും ചരലും ചൂലുപയോഗിച്ച് അടിച്ചുവാരുകയാണ് ഈ പോലീസുകാരന്‍. റോഡില്‍ ഇതു കിടന്നാല്‍ അത് വാഹനങ്ങലുടെ ചക്രം ഉരയുന്നതിനും അപകടം സംഭവിക്കുന്നതിനുമെല്ലാം സാധ്യതയുണ്ട്. ഇതു ഒഴിവാക്കാനാണ് പോലീസുകാരന്‍ ചൂലുമെടുത്ത് ഇറങ്ങിയത്.

ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു എന്ന കുറിപ്പോടെയാണ് അവനീഷ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഈ പോലീസുകാരന്റേ പേരോ മറ്റു വിശദാംശങ്ങളോ ട്വീറ്റില്‍ പറയുന്നില്ല.

ഇതിനു താഴെ നിരവധി പേരാണ് പോലീസുകാരന്റെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇയാള്‍ക്കാണ് യഥാര്‍ഥ സല്യൂട്ട് നല്‍കേണ്ടതെന്നും അദ്ദേഹത്തെ കണ്ടെത്തി ആദരിക്കണമെന്നും ആളുകള്‍ പറയുന്നു.

Content Highlights: traffic policeman sweeps stones off road to help commuters viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented