മകൻ തഹാനൊപ്പം ടൊവിനോ തോമസ് | Photo: instagram/ tovino thomas
മകന് തഹാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ടൊവിനോ തോമസ്. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ടൊവിനോ ആശംസകള്‍ നേര്‍ന്നത്.
'എന്റെ സൂപ്പര്‍ മകന് ജന്മദിനാശംസകള്‍. ലോകത്തേയും ജീവിതത്തിലേയും ഓരോ അദ്ഭുതങ്ങള്‍ കാണുമ്പോഴും നിന്റെ കണ്ണുകളിലുണ്ടാകുന്ന കൗതുകം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ഏറ്റവും മികച്ചതാവാന്‍ നീ പരിശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ സന്തോഷവും ദയയും ഉള്ളവനായിരിക്കണം. ജന്മദിനാശംസകള്‍ തഹാന്‍. അപ്പ നിന്നെ സ്‌നേഹിക്കുന്നു. എന്നും നിന്നോടൊപ്പമുണ്ടായിരിക്കും.' ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2020 ജൂണ്‍ ആറിനാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയക്കും ആണ്‍കുഞ്ഞ് പിറന്നത്. ആദ്യമായി മകന്റെ ചിത്രം പങ്കുവെച്ചും ടൊവിനോ ഹൃദയം നിറയ്ക്കുന്ന കുറിപ്പ് എഴുതിയിരുന്നു.
'ഞങ്ങളുടെ കുഞ്ഞില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ല. ഞങ്ങള്‍ അവന് തഹാന്‍ ടൊവിനോ എന്നു പേരിട്ടു. ഹാന്‍ എന്നു വിളിക്കും. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. എല്ലാവരോടും ഒരുപാട് സ്‌നേഹം.' രണ്ടു വര്‍ഷം മുമ്പ് ടൊവിനോ കുറിച്ചു. മൂത്ത മകള്‍ ഇസയും അഹാനൊപ്പം ആ ചിത്രത്തിലുണ്ടായിരുന്നു.
Content Highlights: tovino thomas son thahan second birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..