ഡാരിയ കസക്റ്റിന പങ്കാളിക്കൊപ്പം | Photo: instagram/ daria kasatkina
റഷ്യയുടെ സൂപ്പര്‍ ടെന്നീസ് താരമാണ് ഡാരിയ കസക്റ്റിന. വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനക്കാരി. 25 വയസ്സുള്ള താരം താന്‍ ഇപ്പോള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി റഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിച്ചാണ് ഡാരിയയുടെ വെളിപ്പെടുത്തല്‍.
1993 മുതല്‍ സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ വിലക്കുണ്ട്. 2013 മുതലാണ് ഈ വിലക്ക് നിലവില്‍ വന്നത്.
'രാജ്യത്ത് നിരോധിക്കേണ്ടതായിട്ടുള്ള ഇതിലും വലിയ എത്രയോ പ്രശ്‌നങ്ങളുണ്ട്. അതിനുനേരെ കണ്ണടയ്ക്കുന്നതില്‍ അദ്ഭുതമില്ല. അവര്‍ പറയുന്നതുപോലെ ജെന്റര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ചു താമസിക്കണം എന്നതൊക്കെ കഴമ്പില്ലാത്ത കാര്യമാണ്. എങ്ങനെ വേണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതെന്നും എത്ര പേരോട് അത് പറയണം എന്നതുമൊക്കെ ഓരോരുത്തരുടേയും താത്പര്യമാണ്. ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.' യുട്യൂബ് വീഡിയോയില്‍ ടെന്നീസ് താരം പറയുന്നു.
ഇതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം ഡാരിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. റഷ്യയുടെ വനിതാ സ്‌കേറ്റിങ് താരമായ നതാലിയ സബിയാകോയുമൊത്തുള്ള ചിത്രമാണ് ഡാരിയ പോസ്റ്റ് ചെയ്ത്. ഇതിനൊപ്പം ഹാര്‍ട്ട് ഇമോജിയുമുണ്ട്.
Content Highlights: top russian tennis player daria kasatkina comes out as gay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..