.
കുട്ടികളുടെ വീഡിയോകള്‍ എപ്പോളും രസകരമാണ്. ഇപ്പോളിതാ അമ്മയോടൊപ്പം പഠിക്കാനിരിക്കുമ്പോള്‍ ചെറിയൊരു കുട്ടി കരയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അമ്മ കുഞ്ഞിനെ കണക്ക് പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
അമ്മ പഠിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ മുഖത്ത് സങ്കടവും പേടിയും നിറയുന്നു. മിനി ചന്ദന്‍ ദ്വിവേദിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 10 വരെയുള്ള സംഖ്യകള്‍ എഴുതുന്ന കുട്ടി അമ്മയെ പേടിച്ചാണ് പഠിക്കുന്നതെന്ന് വീഡിയോ കാണുമ്പോള്‍ തോന്നും.
കരയുന്നതെന്തിനാണെന്ന് അമ്മ കുഞ്ഞിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ തല്ലില്ലല്ലോ എന്നാണ് കുഞ്ഞ് തിരിച്ചുചോദിക്കുന്നത്. കരയുന്നതിനിടയില്‍ തന്റെ അമ്മയുടെ മുഖം ചേര്‍ത്തുപിടിച്ച് കുഞ്ഞ് ഉമ്മ കൊടുക്കുന്നുണ്ട്.
ഇതിനിടിയില്‍ അമ്മ കുഞ്ഞിന്റെ കണ്ണീര്‍ തുടക്കുന്നുമുണ്ട്. വീഡിയോയുടെ താഴെ വളരെയധികം കമന്റുകളാണ് വന്നിരിക്കുന്നത്. കുഞ്ഞിനെ പേടിപ്പിച്ചു പഠിപ്പിക്കുന്നതിനെ അമ്മയെ വിമർശിക്കുന്നവരുമുണ്ട്.നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
Content Highlights: Toddler,mother, teaching,crying
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..