Photo: Tira
കൊച്ചി: പുതിയ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്ഫോമായ 'ടിര' അവതരിപ്പിച്ച് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. ടിര എന്ന പുതിയ വെബ്‌സൈറ്റിനും മൊബൈല്‍ ആപ്പിനും റിലയന്‍സ് തുടക്കമിട്ടു. വിവിധ ആഗോള ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ടിര വാഗ്ദാനം ചെയ്യുന്നത്.
എല്ലാവര്‍ക്കും ആക്സസ് ചെയ്യാവുന്ന മുന്‍നിര സൗന്ദര്യ കേന്ദ്രമാകുക വഴി ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ബ്യൂട്ടി റീട്ടെയിലര്‍ ആകുക എന്ന ദൗത്യമാണ് ടിര ലക്ഷ്യമിടുന്നതെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ (റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഹോള്‍ഡിംഗ് കമ്പനി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.
ജിയോ വേള്‍ഡ് ഡ്രൈവില്‍ 4,300 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന സ്റ്റോര്‍ ആണ് ടിരയ്ക്കായി തുറന്നിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്നൊവേഷന്‍ സ്റ്റുഡിയോയായ ഡാല്‍സിയേല്‍ ആന്‍ഡ് പൗ ആണ് ഈ സ്‌റ്റോറിന്റെ രൂപകല്‍പന.
ടിരയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നാവിഗേറ്റ് ചെയ്യാന്‍ എളുപ്പമാണ്, ഷോപ്പിംഗ് ചെയ്യാവുന്ന വീഡിയോകള്‍, ബ്ലോഗുകള്‍, ട്യൂട്ടോറിയലുകള്‍, ട്രെന്‍ഡ് സെറ്റിംഗ് നുറുങ്ങുകള്‍, വ്യക്തിഗത ശുപാര്‍ശകള്‍, വെര്‍ച്വല്‍ ട്രൈ-ഓണ്‍ ഫീച്ചര്‍ എന്നിവ ഇതിലുണ്ടാവും.
Content Highlights: tira beauty launched by reliance retail limited
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..