കാല്‍പാദങ്ങളുടെ ഭംഗി കൂട്ടി ആത്മവിശ്വാസം നേടാം


മുഖ സൗന്ദര്യം സംരക്ഷിക്കാന്‍ ഒരുപാട് ടിപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ കാല്‍പാദങ്ങളുടെ കാര്യം വരുമ്പോള്‍ ടിപ്പുകളുടെ എണ്ണം കുറയും. സൗന്ദര്യ സംരക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ കാല്‍പാദങ്ങള്‍ക്കും മതിയായ ശ്രദ്ധ കൊടുക്കണം.

.

കാലപാദങ്ങളെ ഭംഗിയായും വൃത്തിയായും പരിചരിച്ചുപോരുന്നത് ആത്മവിശ്വാസം പകരുന്നൊരു ശീലമാണ്. പാദങ്ങള്‍ ഏത് ആകൃതിയിലും വലിപ്പത്തിലുമാകട്ടെ, ശ്രദ്ധയോടെ പരിചരിച്ച് അവയെ മനോഹരമാക്കിയെടുക്കാം.


കാല്‍പാദം വിണ്ട് കീറാതതിരിക്കാന്‍രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാ നീരും ചേര്‍ത്ത് ദിവസവും കുളികഴിഞ്ഞ് കാലില്‍ തേച്ചുപിടിപ്പിക്കാം. പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്‌സിട്ട് രാത്രിയില്‍ കിടന്നുറങ്ങുക. കാലുകള്‍ മൃദുലമാകാനും ഇത് നല്ലതാണ്.

തിളക്കത്തിനും മൃദുലതയ്ക്കും

തൈരും നാരങ്ങനീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കിയ മിശ്രിതം കാലുകളില്‍ പുരട്ടിയിടാം. പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് കഴുകികളയാം. ആഴ്ച്ചയിലൊരിക്കല്‍ കാലുകളില്‍ എണ്ണ പുരട്ടി തടവാം.
പാല്‍പ്പാട, നാരങ്ങലനീര്,ഗ്ലിസറിന്‍ കസ്തൂരി മഞ്ഞള്‍ ഇവചേര്‍ത്ത് കാലില്‍ പുരട്ടിയിടാം. ഉണങ്ങൂമ്പോള്‍ കഴുകിക്കളയാം

നെയില്‍പോളിഷ് ഉപയോഗിക്കുമ്പോള്‍

സ്ഥിരമായി നെയില്‍പോളിഷ് ഉപയോഗിക്കുമ്പോള്‍ ഇടയ്ക്ക് അത് നീക്കം ചെയ്ത് നഖങ്ങളെ സ്വതന്ത്രമാക്കണം. നിലവാരമുള്ള നെയില്‍പോളിഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പാദത്തിന് അനുയോജ്യമായ ചെരുപ്പുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇറുകിയ ചെരുപ്പുകള്‍ വായു സഞ്ചാരം കുറയ്ക്കുകയും ചര്‍മ്മത്തില്‍ പാടുകള്‍ വീഴ്ത്തുകയും ചെയ്യും.

വീട്ടില്‍ ഇരുന്ന് പെഡിക്യൂര്‍ ചെയ്യാം

നഖങ്ങള്‍ വെട്ടി വൃത്തിയാക്കിയെടുക്കുക. നഖങ്ങളിലെ അഴുക്ക് നീക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാം. നഖങ്ങള്‍ക്കിരുവശവും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒന്നോ രണ്ടോ തുള്ളിയൊഴിച്ച്‌ രണ്ട്മിനിറ്റുവെക്കുക. അഴുക്ക് പതഞ്ഞുപൊങ്ങും.

കാലുകള്‍ ഇറക്കിവെക്കാന്‍ പാകത്തിലുള്ള ഒരു പാത്രത്തില്‍ ചൂടുവെള്ളമെടുക്കുക. നാരങ്ങാനീര്, ഉപ്പ്, ഡെറ്റോള്‍, ഷാംപൂ ഇവ ചൂടു വെള്ളത്തിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. 15 മിനിറ്റുനേരത്തേക്ക് കാലുകള്‍ ഈ ലായിനിയിലേക്ക് ഇറക്കിവെക്കാം.ശേഷം നനവോടുകൂടിതന്നെ പ്യൂമിക്ക് സ്റ്റോണ്‍ ഉപയോഗിച്ച്്കാലിന്റെ അടിഭാഗം നന്നായി ഉരച്ച് കഴുകുക. കാലുകളുടെ എല്ലാ വശങ്ങളും വൃത്തിയാക്കുന്നതിനുള്ള നെയില്‍ ബ്രഷ്, ഫൂട്ട് ബ്രഷ് തുടങ്ങിയവ കടയില്‍ കിട്ടും. വൃത്തിയാക്കിയ കാലുകള്‍ ഉണങ്ങിയ തുണികൊണ്ട് നന്നായി തുടയ്ക്കണം. സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നത് ഡെഡ്‌സ്‌കിന്‍ നീക്കാന്‍ സഹായിക്കും. അതിനായി കുറച്ച് പഞ്ചസാരയെടുത്ത് അതിലേക്ക് തേന്‍, നാരങ്ങനീര്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത മിശ്രിതമുപയോഗിക്കാം.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: tips for beautiful legs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented