82 ലക്ഷം രൂപയുടെ സോഫ അബദ്ധത്തില്‍ വാങ്ങി,ജോലിക്ക് പോകാന്‍ താത്പര്യമില്ല;കണ്ണീരോടെ ധനസഹായം തേടി യുവതി


ക്വെൻലിൻ ബ്ലാക്വെൽ | Photo: lnstagram/ Quenlin Blackwell

ചികിത്സയ്ക്കും വീട് നിര്‍മാണത്തിനുമെല്ലാം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോയും പോസ്റ്റുമെല്ലാം നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. പലരുടേയും ജീവനും ജീവിതവും രക്ഷിക്കുന്നതാകും ഇത്തരം പോസ്റ്റുകള്‍. എന്നാല്‍ ലക്ഷണക്കണക്കിന് ആരാധകരില്‍ നിന്ന് പണം സ്വരൂപിക്കാനായി ഒരു ടിക് ടോക് ഇന്‍ഫ്‌ളുവന്‍സര്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

അബദ്ധത്തില്‍ ചിലവായ ലക്ഷക്കണക്കിന് രൂപ തിരികെ കിട്ടാന്‍ ആരാധകരില്‍ നിന്ന് പണം സ്വരൂപിക്കാനായി തന്റെ ടിക് ടോകിലും ഇന്‍സ്റ്റഗ്രാമിലും ഇവര്‍ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. കാലിഫോര്‍ണിയ സ്വദേശിനിയായ ക്വെന്‍ലിന്‍ ബ്ലാക്വെല്‍ ആണ് ഈ യുവതി. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.9 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്.



ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) വില വരുന്ന ഒരു സോഫയാണ് അബദ്ധത്തില്‍ വാങ്ങിയതായി ഇവര്‍ പറയുന്നത്. ഈ പണം സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സ് പിരിവിട്ടു തരണം എന്നാണ് ഇവര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ക്വെന്‍ലിന്‍ പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം.

ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഒരു വെബ്‌സൈറ്റില്‍ നല്‍കിയതാണ് തനിക്ക് വിനയായതെന്ന് ഇവര്‍ പറയുന്നു. പണം കണ്ടെത്താനായി ഒരു ജോലിക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ കഴിയുന്നില്ലെന്നും അതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്നും ക്വെന്‍ലിന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട് ആയതിനാല്‍ താന്‍ ആഗ്രഹിക്കുന്നത് എന്താണോ അത് കിട്ടണമെന്നും സുഖസൗകര്യത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സോഫയ്ക്കായി ചിലവാക്കിയ പണത്തിന് പുറമേ തന്റെ പല്ലിന്റെ ചികിത്സയ്ക്കും കാറിന്റെ കണ്ണാടി മാറ്റുന്നതിനുമെല്ലാം പണം ആവശ്യമുണ്ടെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. പണം നല്‍കാനുള്ള സൗകര്യം പരിഗണിച്ച് ഇവര്‍ ഫോളോവേഴ്‌സിനായി പ്രത്യേക അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ക്വെന്‍ലിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. ഇത്രയും ഫോളോവേഴ്‌സുള്ള വ്യക്തിക്ക് ഒരു വീഡിയോയില്‍ നിന്ന് തന്നെ ലക്ഷങ്ങള്‍ ലഭിക്കുമെന്നും യുട്യൂബില്‍ നിന്നും ക്വെന്‍ലിന് വരുമാനം ലഭിക്കുന്നുണ്ടെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ ഓസ്‌കാര്‍ ഈ അഭിനയത്തിന് കൊടുക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പണവും സിംപതിയും ലഭിക്കാനായി ക്വെന്‍ലിന്‍ ആരാധകരെ വിഡ്ഢിയാക്കുകയാണെന്നും ആളുകള്‍ വിമര്‍ശിക്കുന്നു.

Content Highlights: tik toker begs for money after accidentally buying $100K couch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented