'മരിച്ച' മൂന്നു വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവന്‍; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിച്ചു


മെക്‌സിക്കോയിലെ വില്ല ഡി റാമോസില്‍ ഓഗസ്റ്റ് പതിനേഴിനാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ | Photo: Facebook/ Mary Jane Mendoza

മെക്‌സിക്കോയിലെ ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നു വയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിക്കുകയും ചെയ്തു.

മെക്‌സിക്കോയിലെ വില്ല ഡി റാമോസില്‍ ഓഗസ്റ്റ് പതിനേഴിനാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കാമില റൊക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന കുട്ടിയാണ് മരിച്ചത്. വയറുവേദന, പനി ,ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് കാമിലയെ വില്ലി ഡി റാമോസിലെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രാദേശിക ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു.

കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിലേക്ക് കാമിലയെ മാറ്റുന്നതാണ് നല്ലതെന്ന് പരിശോധിച്ച ശിശുരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പാരസെറ്റാമോളും നല്‍കി. എന്നാല്‍ കാമിലയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍ മരുന്ന് മാറ്റിയെഴുതുകയും ധാരാളം പഴങ്ങളും വെള്ളവും കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചു. എന്നിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് കാമിലിയെ മാറ്റി.

ആശുപത്രി അധികൃതര്‍ ഏറെ നേരമെടുത്ത് കുട്ടിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിച്ചതായും അമ്മ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് കുഞ്ഞ് മരിച്ചതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. നിര്‍ജലീകരണമാണ് മരണകാരണമെന്നും അറിയിച്ചു.

തുടര്‍ന്ന് വീട്ടിലെത്തിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ കുടുംബാംഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു.അപ്പോഴാണ് കാമിലയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞ് മരിച്ചത് ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ടാണെന്ന് പറഞ്ഞ് അമ്മയുടെ വാക്കുകള്‍ ചുറ്റുമുള്ളവര്‍ അവഗണിച്ചു. എന്നാല്‍ കാമില കണ്ണുകള്‍ മിഴിക്കുന്നത് മുത്തശ്ശിയും കണ്ടു.

ഇതോടെ പെട്ടി തുറന്നുനോക്കി. അപ്പോള്‍ കാമിലയ്ക്ക് നാഡീ മിടിപ്പ് ഉണ്ടായിരുന്നു. തുടര്‍ന്ന് കാമിലയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

Content Highlights: three year old girl declared dead wakes up at her funeral dies hours later


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented