ആഘോഷങ്ങളിൽ അണിയിച്ചൊരുക്കാൻ ഇനി ‘മേയ്ഡ് ഇൻ കേരളം’ ഫ്രം ത്രീ കസിൻസ്


കേരളത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ഇവര്‍ സ്നേഹത്തോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്.

മനോഞ്ജ ടാരിൻ, ജാനകി ഷഹീർ, ഇന്ദു സത്യേന്ദ്രൻ

കൊച്ചി: ജാനകി ഷഹീറും മനോഞ്ജ ടാരിനും ഇന്ദു സത്യേന്ദ്രനും കസിന്‍സാണ്. മേയ്ഡ് ഇന്‍ കേരളം എന്ന ആശയത്തില്‍ ആത്മ, ട്രഷര്‍ മീ, ക്വിര്‍കി എന്നീ മൂന്ന് ബ്രാന്‍ഡുകളുമായാണിവര്‍ 25, 26 തീയതികളില്‍ കൊച്ചി ലോട്ടസ് ക്ലബ്ബില്‍ നടക്കുന്ന പ്രദര്‍ശനത്തിനെത്തുന്നത്. 'മേയ്ഡ് ഇന്‍ കേരളം-ദി ക്രിസ്മസ് എഡിറ്റ്' പ്രദര്‍ശനം പേരുപോലെ തന്നെയാണ്. ആഘോഷങ്ങള്‍ക്ക് അണിയിച്ചൊരുക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നാണീ ത്രീ കസിന്‍സ് പറയുന്നത്. ഇത്രയേറെ കേരളത്തനിമയുള്ള അലങ്കാര വസ്തുക്കളുള്ളപ്പോള്‍ എന്തിന് ക്രിസ്മസ് ആഘോഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കണം? ഭാവിയില്‍ മറ്റ് ആഘോഷാവസരങ്ങള്‍ക്ക് യോജിക്കുന്ന ഉത്പന്നങ്ങളുമായും ഈ മൂവര്‍സംഘമെത്തും.

കേരളത്തിന്റെ തനത് വ്യവസായത്തെ പ്രോത്സാഹിപ്പിച്ച് അതുവഴി തൊഴിലാളികള്‍ക്ക് കൈത്താങ്ങൊരുക്കുകയുമാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. പ്രദര്‍ശനത്തില്‍ ക്രിസ്മസ് സ്പെഷ്യല്‍ അലങ്കാര വസ്തുക്കള്‍ക്കൊപ്പം ബെഡ് ഷീറ്റ്, കുഷ്യന്‍, ടേബിള്‍ ലിനന്‍, ഡോര്‍മാറ്റ്, ഹാന്‍ഡ്മേയ്ഡ് ബാസ്‌കറ്റുകളും ബോക്സുകളും, ട്രേ, ആര്‍ട്ട് പ്രിന്റ്സ് തുടങ്ങി കേരളത്തനിമ നിറഞ്ഞ ഉത്പന്നങ്ങളുമുണ്ടെന്ന് ആത്മ ഫൗണ്ടര്‍ ജാനകി ഷഹീര്‍ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന് എന്തുകൊണ്ട് കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ നിര്‍മിച്ചു കൂടായെന്ന ചിന്തയാണ് പ്രദര്‍ശനത്തിലെത്തിച്ചത്. മൂവരും ചേര്‍ന്നുള്ള ആദ്യ പ്രദര്‍ശനമാണിത്.

കേരളത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ഇവര്‍ സ്നേഹത്തോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. ചേര്‍ത്തലയില്‍നിന്ന് ആത്മയെത്തുന്നത് കയറും ചണവും നാരുകളും ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിസൗഹൃദ ഉത്പന്നങ്ങളുമായാണ്. കണ്ണൂരില്‍നിന്ന് വീടുകളുടെ അകത്തളങ്ങള്‍ അലങ്കരിക്കാനും വീട്ടിലേക്കാവശ്യമായ ബെഡ് ഷീറ്റ്, കുഷ്യന്‍ തുടങ്ങിയവയുമായാണ് ട്രഷര്‍ മീ ഫൗണ്ടര്‍ മനോഞ്ജ ടാരിനെത്തുന്നത്. ക്വിര്‍കി ബ്രാന്‍ഡില്‍ കഥകളി, തെയ്യം, തൃശ്ശൂര്‍ പൂരം തുടങ്ങിയ ആശയങ്ങള്‍ പകര്‍ത്തിയ ഡിസൈനര്‍ ബാഗുകള്‍, കുഷ്യന്‍ കവറുകള്‍, ടീഷര്‍ട്ട് തുടങ്ങിയവയുമായാണ് തിരുവനന്തപുരത്തുനിന്ന് ആര്‍ക്കിടെക്ടും ഇന്റീരിയര്‍ ഡിസൈനറും ക്വിര്‍കി ഫൗണ്ടറുമായ ഇന്ദു സത്യേന്ദ്രനെത്തുന്നത്.

Content Highlights: kerala branded products, three cousins with products for decoration, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented