കാറിന്റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ട് പ്രണയം തോന്നി;പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായൊരു പ്രണയകഥ


ഖദീജയും ഫർഹാനും | Photo: Youtube/ Daily Pakistan Global

രാളോട് നമുക്ക് എങ്ങനെ വേണമെങ്കിലും പ്രണയം തോന്നാം. എപ്പോള്‍ വേണമെങ്കിലും ആ പ്രണയം സംഭവിക്കാം. അതിന് അതിര്‍വരമ്പുകള്‍ ഒന്നും തന്നെയില്ല. പ്രണയത്തിന് കണ്ണും മൂക്കും പോലുമില്ലെന്ന് പറയുന്നതും അതിനാലാണ്.

അത്തരത്തില്‍ ഒരു പ്രണയകഥയാണ് പാകിസ്താനില്‍ നിന്ന് വരുന്നത്. സ്വന്തം വീട്ടിലെ കാര്‍ ഡ്രൈവറേയാണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. അതിനുള്ള കാരണമാണ് വിചിത്രം. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഗിയര്‍ മാറ്റുന്ന സ്റ്റൈലില്‍ യുവതി ആകൃഷ്ടയാകുകയായിരുന്നു. 21-കാരനായ ഫര്‍ഹാനും 17-കാരിയായ ഖദീജയുമാണ് ഈ കഥയിലെ നായകനും നായികയും.'അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമായിരുന്നു. ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു.' പാക് മാധ്യമമായ ഡെയ്‌ലി പാകിസ്താന്‍ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ ഖദീജ പറയുന്നു.

വിവാഹത്തിന് മുമ്പ് ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചത് ഫര്‍ഹാനാണ്. ഖദീയുടെ പിതാവ് തന്നെയാണ് ഫര്‍ഹാനെ മകളുടെ ഡ്രൈവിങ് ഗുരുവായി നിയമിച്ചത്. ഇതോടെ ഇരുവര്‍ക്കും ഒരുമിച്ച് ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചു. എന്നാല്‍ തന്റെ ഡ്രൈവിങ് പഠനം പൂര്‍ത്തിയായില്ലെന്നും ഖദീജ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlights: this pakistan teen fell in love with her drivers gear changing style and marries him

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented