'ആദ്യമായി ഐപിഎല്ലിനു പോയി,കളി കണ്ടത് അനുഷ്‌കയോടൊപ്പം' ;എന്തൊരു ഭാഗ്യമെന്ന് ആരാധകര്‍


ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രവീണ ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഇതുവരെ 11 ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

രവീണ അഹൂജ അനുഷ്‌കാ ശർമയോടൊപ്പം | Photo: Instagram/ Raveena Ahuja

ദ്യമായി സ്റ്റേഡിയത്തില്‍ ഒരു മത്സരം കാണാന്‍ പോയി. ആ മത്സരം കണ്ടതാകട്ടെ താന്‍ ആരാധിക്കുന്ന ഒരു സെലിബ്രിറ്റിയോടൊപ്പവും. ഇതിനപ്പുറം സന്തോഷം തരുന്ന ഒരു കാര്യം ഒരാളുടെ ജീവിതത്തില്‍ സംഭവിക്കാനുണ്ടോ? അങ്ങനെയൊരു മനോഹരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് രവീണ അഹൂജ എന്ന യുവതി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരം കാണാന്‍ പോയതായിരുന്നു രവീണ. വിഐപി ഗ്യാലറിയിരുന്ന് അവര്‍ കളി കണ്ടത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ്. അനുഷ്‌കയുടെ കുടുംബവും കൂടെയുണ്ടായിരുന്നു.

ഒട്ടും സമയം പാഴാക്കാതെ ഈ സ്വപ്‌ന നിമിഷത്തിന്റെ വീഡിയോ രവീണ ക്യാമറയില്‍ പകര്‍ത്തി. അനുഷ്‌ക ബാംഗ്ലൂര്‍ ടീമിനായി കൈയടിക്കുന്നതും ആര്‍ത്തുവിളിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ വീഡിയോയില്‍ കാണാം.

അതു മാത്രമല്ല, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രവീണ ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഇതുവരെ 11 ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

പലരും രവീണയോടുള്ള അസൂയ പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ ഭാഗ്യവതി എന്നാണ് വിശേഷിപ്പിച്ചത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവള്‍ ആയതിനാലാണ് നിങ്ങള്‍ക്ക് ഈ ഭാഗ്യം ലഭിച്ചതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: This lucky woman was able to watch an IPL match with Anushka Sharma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented